തിരുവനന്തപുരം∙ വയറുവേദനയ്ക്ക് ചികിൽസ തേടിയെത്തിയ യുവാവിന് ഗർഭാശയത്തിൽ മുഴയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ സ്കാനിങ് റിപ്പോർട്ട്. കഴക്കൂട്ടം നെഹ്റു ജംക്ഷൻ സ്വദേശി ഷിഹാസിനാണ് (24) സ്കാനിങ് റിപ്പോർട്ട് മാറി നൽകിയത്. റിപ്പോർട്ടുമായി മെഡിക്കൽ കോളജിലെത്തി കാര്യം പറഞ്ഞെങ്കിലും ജീവനക്കാർ ദേഷ്യപ്പെടുകയായിരുന്നു. വയറുവേദനയെ തുടർന്നാണ് ഷിഹാസ് മെഡിക്കൽ കോളജിൽ ചികിൽസ തേടിയെത്തിയത്. തുടർന്ന് വൃക്കയിൽ കല്ലെന്ന സംശയത്തിൽ ഡോക്ടർ സ്കാനിങ് നിർദേശിച്ചു. ഫെബ്രുവരി 16ന് സിടി സ്കാനിന് ഷിഹാസ് വിധേയനായി. ഒരാഴ്ച കഴിഞ്ഞാണ് റിസൾറ്റ് ലഭിക്കുമെന്ന് പറഞ്ഞത്. […]









