സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകി നടി എസ്തർ അനിൽ. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെയാണ് എസ്തർ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. “സിനിമയിൽ അവസരത്തിനായി തുണി ഉരിയുന്നുവെന്ന അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചുകൂടേ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു […]









