
അന്താരാഷ്ട്ര സമുദ്രപാതകളിലെ അമേരിക്കൻ ഇടപെടലുകൾക്കെതിരെ ശക്തമായ താക്കീതുമായി ഇറാൻ. ഇറാന്റെ എണ്ണക്കപ്പലുകൾ തടയുന്നതും ചരക്ക് കണ്ടുകെട്ടുന്നതുമായ അമേരിക്കൻ നടപടികൾക്കെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ പ്രതികരിച്ചത്. തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇത്തരം പ്രകോപനങ്ങൾ തുടർന്നാൽ അഭൂതപൂർവമായ പ്രായോഗിക തിരിച്ചടി നൽകുമെന്നും ഇറാൻ സേന മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ നടപടികൾ സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള ഊർജ്ജ സുരക്ഷയെ തകർക്കുമെന്നും ഇറാൻ നിരീക്ഷിക്കുന്നു. നയതന്ത്ര ചർച്ചകൾക്കായി ഇതുവരെ പാലിച്ച നിയന്ത്രണം ഇനി തുടരില്ലെന്നും നാവിക ഉപരോധത്തെ സൈനികമായി തന്നെ നേരിടുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നതായും ഇസ്ഫഹാനിൽ സൈനിക നീക്കത്തിന് ശ്രമിച്ചതായും പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് ആരോപിച്ചു. അമേരിക്കൻ കടന്നുകയറ്റം തുടർന്നാൽ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുന്ന വിധത്തിലുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
The post ക്ഷമ പരീക്ഷിക്കരുത്! അമേരിക്കൻ ‘കടൽക്കൊള്ള’യ്ക്ക് അന്ത്യം കുറിക്കുമെന്ന് ഇറാൻ appeared first on Express Kerala.









