Thursday, April 30, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഖുദ്‌സ്: വിശുദ്ധിയുടെ മണ്ണിലൂടെ ഒരു യാത്ര

by News Desk
April 29, 2026
in TRAVEL
ഖുദ്‌സ്:-വിശുദ്ധിയുടെ-മണ്ണിലൂടെ-
ഒരു-യാത്ര

ഖുദ്‌സ്: വിശുദ്ധിയുടെ മണ്ണിലൂടെ ഒരു യാത്ര

​മക്കയും മദീനയും കഴിഞ്ഞാൽ ഏതൊരു വിശ്വാസിയെയും പോലെ എന്റെ മനസ്സ് എന്നും കൊതിച്ചിരുന്ന ഒന്നായിരുന്നു ഖുദ്‌സ് സന്ദർശനം. ഖുർആൻ പരാമർശിച്ച ചരിത്രഭൂമികളിലൂടെയുള്ള യാത്ര ഒടുവിൽ യാഥാർത്ഥ്യമായി. ജോർദാൻ, ഫലസ്തീൻ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങി അബ്രഹാമിക് മതവിഭാഗങ്ങളായ മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും ജൂതന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട പുണ്യസ്ഥലങ്ങളിലൂടെയുള്ള ആ സഞ്ചാരം മറക്കാനാവാത്ത അനുഭവമാണ്.

​ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം ഫലസ്തീനിലെ വിശുദ്ധ ഖുദ്‌സ് സന്ദർശനമായിരുന്നു. വലിയൊരു ചുറ്റുമതിലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മസ്ജിദുൽ അഖ്‌സയിലേക്ക് പ്രവേശിക്കാൻ ഒരുപാട് കവാടങ്ങൾ ഉണ്ടങ്കിലും പ്രധാനമായി അഞ്ച് കവാടങ്ങളിൽ മാത്രമേ പ്രവേശന അനുമതി ഉള്ളൂ. ഇവിടെയെല്ലാം കാവൽ നിൽക്കുന്നത് ഇസ്രായേൽ പട്ടാളക്കാരാണ്. അവരുടെ കർശനമായ പരിശോധനകൾക്കും അനുമതിക്കും ശേഷമേ ഓരോ തീർത്ഥാടകനും അകത്തേക്ക് പ്രവേശിക്കാനാവൂ.

​അതിമനോഹരമായ കൊത്തുപണികളാൽ അലംകൃതമായ ‘ഡോം ഓഫ് ദി റോക്ക്’ (മസ്ജിദുൽ ഖുബ്റ) ആണ് അഖ്‌സയിലെ പ്രധാന കാഴ്ച. മുഹമ്മദ് നബി (സ) ആകാശാരോഹണം നടത്തിയത് ഇവിടെ നിന്നുമാണെന്നാണ് ചരിത്രം. ഇതിനോട് ചേർന്നുതന്നെ ‘ഷഹറുൽ മുബാറക്ക്’ സൂക്ഷിച്ച അറയും, കുറച്ച് വിട്ട് ഉമർ (റ) പണികഴിപ്പിച്ച മസ്ജിദുൽ ഖിബിലിയും, നബിതിരുമേനി ബുറാഖിനെ ബന്ധിച്ച മസ്ജിദുൽ ബുറാഖും സ്ഥിതി ചെയ്യുന്നു. അമീർ മർവാൻ നിർമ്മിച്ച മസ്ജിദുൽ മർവാനും, ഭൂമിക്കടിയിലെ പഴയ അഖ്‌സ പള്ളിയും, ദൈവം മറിയംബീവിക്ക് ഭക്ഷണം നൽകിയ സ്ഥലവും, അഖ്സ ലൈബ്രറിയും, പഴയ കിണറും, മറ്റു ചെറിയ മിനാരങ്ങളും കണ്ടപ്പോൾ ചരിത്രം നമ്മുടെ കണ്ണുകൾക്ക് മുന്നിൽ പുനർജനിക്കുന്നതുപോലെ തോന്നി. ഇതെല്ലാം കൂടി ചേർന്നതാണ് ഖുദ്സ് എന്നുള്ളത്.

വിശ്വാസികളുടെ പ്രാർത്ഥനകൾക്കൊപ്പം തന്നെ ഖുദ്‌സിലെ മൈതാനങ്ങളിൽ ഫുട്ബാളും വോളിബാളും കളിക്കുന്ന കുട്ടികളെയും കാണാം. തോക്കേന്തി നിൽക്കുന്ന പട്ടാളക്കാരെ തൊട്ടടുത്ത് കണ്ടിട്ടും അവർക്ക് തെല്ലും ഭയമില്ല. ആ മണ്ണ് തങ്ങളുടെ കൈകളിൽ സുരക്ഷിതമായി തിരിച്ചെത്തുമെന്ന വലിയൊരു പ്രതീക്ഷ അവരുടെ മുഖത്തുണ്ട്. മതിൽക്കെട്ടിനുള്ളിൽ കച്ചവടം നടത്തുന്ന ഫലസ്തീനികൾ വളരെ മാന്യമായാണ് പെരുമാറുന്നത്.

ഇടുങ്ങിയ ഗല്ലികൾക്കിടയിലെ ചെറിയ വീടുകളിൽ ദയനീയമായ സാഹചര്യത്തിലാണ് പലരും കഴിയുന്നത്. എങ്കിലും വരുന്ന തീർത്ഥാടകർക്ക് സാധനങ്ങൾ വിറ്റ് അവർ തങ്ങളുടെ ഉപജീവനം നടത്തുന്നു. അവിടെ സൈക്കിൾ ചവിട്ടി പോകുന്ന കുഞ്ഞുങ്ങളിൽ പോലും അതിജീവനം കാണാം. ഭാരതീയരോട് വലിയ ബഹുമാനവും ആദരവുമാണ് അവർ പ്രകടിപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശമായിരുന്ന മൗലാനാ മുഹമ്മദലി ജൗഹറിന്റെ ഖബർ ഇവിടെയാണെന്നത് ഒരേസമയം അത്ഭുതവും അഭിമാനവും നൽകിയ ഒന്നാണ്. ഖുദ്‌സിനെ അത്രമേൽ സ്നേഹിച്ചിരുന്ന അദ്ദേഹം അവിടെത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു.

ഖുദ്‌സിന് പുറമെ ഖലീലു ലാഹ് ഇബ്രാഹിം നബിയുടെയും മക്കളുടെയും അവരുടെ സഹധർമ്മിണികളുടെയും ഖബറുകൾ സന്ദർശിച്ചു. കൂടാതെ മൂസാ നബി അടക്കമുള്ള നിരവധി പ്രവാചകന്മാരുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെയുള്ള യാത്ര ആത്മീയമായി വലിയൊരു ഉണർവാണ് നൽകിയത്.

​ചരിത്രവും വർത്തമാനവും കണ്ണീരും പ്രതീക്ഷയും കലർന്ന ഈ യാത്ര കേവലം ഒരു സന്ദർശനമായിരുന്നില്ല; മറിച്ച് കാലങ്ങൾക്കിപ്പുറവും പോരാടുന്ന ഒരു ജനതയുടെയും അവർ കാത്തുസൂക്ഷിക്കുന്ന വിശുദ്ധിയുടെയും നേർസാക്ഷ്യമായിരുന്നു.

ShareSendTweet

Related Posts

പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
വിമാന-ഇന്ധനവിലയിലെ-കുതിപ്പ്;-തായ്‍ലന്റിലേക്കും-മലേഷ്യയിലേക്കുമുള്ള-വിമാനം-റദ്ദാക്കി-ചൈന,-വിനോദസഞ്ചാരികൾ-പ്രതിസന്ധിയിൽ
TRAVEL

വിമാന ഇന്ധനവിലയിലെ കുതിപ്പ്; തായ്‍ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനം റദ്ദാക്കി ചൈന, വിനോദസഞ്ചാരികൾ പ്രതിസന്ധിയിൽ

April 29, 2026
ലക്ഷദ്വീപിലേക്ക്-ഇനി-ആർക്കും-പോകാം;-പൊലീസ്-ക്ലിയറൻസും-സ്പോൺസറും-വേണ്ട,-പ്രവേശനത്തിന്-ഓൺലൈൻ-പെർമിറ്റ്-മാത്രം
TRAVEL

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

April 29, 2026
കടുത്ത-ചൂടല്ലേ…-മനസും-ശരീരവും-തണുപ്പിക്കാൻ-ഒരു-വേനൽയാത്ര-നടത്തിയാലോ?
TRAVEL

കടുത്ത ചൂടല്ലേ… മനസും ശരീരവും തണുപ്പിക്കാൻ ഒരു വേനൽയാത്ര നടത്തിയാലോ?

April 28, 2026
‘ജയിലിലേക്ക്-വരൂ,-ഒരു-ദിവസത്തെ-തടവുജീവിതം-ആസ്വദിക്കൂ’;-കൗതുകം-നിറക്കുന്ന-ഹൈദരാബാദിലെ-‘ഫീൽ-ദ-ജയിൽ’-പദ്ധതി-ഏപ്രിൽ-28-മുതൽ
TRAVEL

‘ജയിലിലേക്ക് വരൂ, ഒരു ദിവസത്തെ തടവുജീവിതം ആസ്വദിക്കൂ’; കൗതുകം നിറക്കുന്ന ഹൈദരാബാദിലെ ‘ഫീൽ ദ ജയിൽ’ പദ്ധതി ഏപ്രിൽ 28 മുതൽ

April 27, 2026
Next Post
ലക്ഷദ്വീപിലേക്ക്-ഇനി-ആർക്കും-പോകാം;-പൊലീസ്-ക്ലിയറൻസും-സ്പോൺസറും-വേണ്ട,-പ്രവേശനത്തിന്-ഓൺലൈൻ-പെർമിറ്റ്-മാത്രം

ലക്ഷദ്വീപിലേക്ക് ഇനി ആർക്കും പോകാം; പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട, പ്രവേശനത്തിന് ഓൺലൈൻ പെർമിറ്റ് മാത്രം

ഫുട്ബോൾ-മൈതാനത്തേയ്ക്ക്-അതിക്രമിച്ചു-കയറി-ഐഎസ്-ഭീകരുടെ-ആക്രമണം;-നൈജീരിയയിൽ-29-പേർ-കൊല്ലപ്പെട്ടു;-അക്രമികൾ-നിരവധി-വീടുകളും-കത്തിച്ച്-ചാമ്പലാക്കി

ഫുട്ബോൾ മൈതാനത്തേയ്ക്ക് അതിക്രമിച്ചു കയറി ഐഎസ് ഭീകരുടെ ആക്രമണം; നൈജീരിയയിൽ 29 പേർ കൊല്ലപ്പെട്ടു; അക്രമികൾ നിരവധി വീടുകളും കത്തിച്ച് ചാമ്പലാക്കി

‘ഇറാനെ-മുട്ടു-കുത്തിച്ചേ-അടങ്ങൂ‘;-ഹൊർമുസിൽ-പിടിമുറുക്കാനുള്ള-നീക്കവുമായി-യു.എസ്;-‘ദീർഘകാല-ഉപരോധത്തിന്’-ഉത്തരവിട്ട്-ട്രംപ്;-ഇറാനിൽ-12-മുതൽ-22-ദിവസത്തേക്കുള്ള-എണ്ണ-സംഭരണശേഷി-മാത്രമേ-അവശേഷിക്കുന്നുള്ളൂവെന്ന്-റിപ്പോർട്ട്

‘ഇറാനെ മുട്ടു കുത്തിച്ചേ അടങ്ങൂ‘; ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വീണ്ടും യുദ്ധം? ഇറാനെതിരെ ശക്തമായ ആക്രമണപദ്ധതി തയ്യാറാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്; കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്തും; ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങൾ; ഇറാനെ ഒതുക്കി ചർച്ചകളിലേക്ക് കൊണ്ടുവരാനുള്ള നീക്കം
  • ഇസ്രയേൽ പ്രധാനമന്ത്രിക്ക് മാപ്പ് നൽകാൻ പ്രസിഡന്റ്?
  • എക്സിറ്റ് പോളുകളേക്കാൾ വലിയ വിജയം യുഡിഎഫിന് ഉണ്ടാകും; കെ.സി. വേണുഗോപാൽ
  • നേരത്തെ ഉറങ്ങാത്തതിന്റെ പേരിൽ ഉമ്മ ഫോൺ വാങ്ങിവച്ചു, 13 കാരിയെ ചൊവ്വാഴ്ച മുതൽ കാണാനില്ല!! രാത്രി 12 മണിയോടെ കയ്യിൽ വസ്ത്രങ്ങളടങ്ങുന്ന ബാ​ഗുമായി പുറത്തേക്കു പോകുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ… ആശങ്കയോടെ കുടുംബം
  • ക്യാൻസർ രോ​ഗം സ്ഥിരീകരിച്ചിട്ട് ആറുമാസം, ഇടതുകാൽ മുറിച്ചുമാറ്റുക മാത്രമാണ് ഏക പ്രതിവിധിയെന്ന് ഡോക്ടർമാർ!! മനോവിഷമത്തിലായിരുന്ന 22 കാരനെ കാണ്മാനില്ല, ഫോൺ കൈവശമില്ല… യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് പോലീസ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.