
ഐപിഎൽ 2026 സീസണിൽ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ് മുന്നേറുമ്പോഴാണ് നായകൻ റിയാൻ പരാഗ് വിവാദത്തിൽ അകപ്പെടുന്നത്. ഡ്രസിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് ഉപയോഗിച്ച പരാഗിനെതിരെ ബിസിസിഐ 25 ലക്ഷം രൂപ പിഴയും കർശനമായ താക്കീതും നൽകിയിരുന്നു. ടീമിന്റെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത ഈ പ്രവർത്തി വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിയൊരുക്കിയത്.
ഈ വിഷയത്തിൽ ടീം പരിശീലകൻ കുമാർ സംഗക്കാര ഇപ്പോൾ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പരാഗിന്റെ പ്രവർത്തി ടീമിന് ഗുണകരമായ ഒന്നല്ലെന്നും രാജസ്ഥാൻ റോയൽസ് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും സംസ്കാരത്തിനും എല്ലാ താരങ്ങളും ഒരേപോലെ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ ഓരോ താരത്തിനും ഉത്തരവാദിത്തമുണ്ടെന്നും സംഗക്കാര ഓർമ്മിപ്പിച്ചു.
പരാഗിന്റെ നായകനെന്ന നിലയിലുള്ള പ്രകടനം മികച്ചതാണെന്ന് അംഗീകരിക്കുമ്പോഴും, ബാറ്റിംഗിൽ താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന സൂചനയും സംഗക്കാര നൽകി. വിവാദങ്ങൾ മാറ്റിവെച്ച്, തന്റെ സ്വാഭാവികമായ ശൈലിയിൽ ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന പഴയ റിയാൻ പരാഗിനെ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സങ്കക്കാര കൂട്ടിച്ചേർത്തു.
The post ‘ടീമിന് ചേരുന്ന നടപടിയല്ല’; റിയാൻ പരാഗിന്റെ ഇ-സിഗരറ്റ് വിവാദത്തിൽ പ്രതികരിച്ച് കുമാർ സംഗക്കാര appeared first on Express Kerala.








