തിരുവനനന്തപുരം: കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചനകൾ ലഭിച്ചുതുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. […]









