തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായക വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കാനിരിക്കെ സംസ്ഥാനം ആകാംക്ഷയുടെ മുൾമുനയിലാണ്. ഭരണത്തുടർച്ച ഉറപ്പെന്ന് എൽഡിഎഫും, ഭരണമാറ്റം നിശ്ചിതമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ഒന്നിലധികം സീറ്റുകൾ നേടി ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഭരണതുടർച്ചയോ മാറ്റമോ മാത്രമല്ല, തൂക്കുസഭ പോലുള്ള സാധ്യതകളും പ്രവചിക്കപ്പെട്ടരിക്കുന്നതിനാൽ രാഷ്ട്രീയകേരളത്തിന്റെ ആകാംക്ഷ ഏറുകയാണ്. രാവിലെ എട്ട് മണിക്ക് ബാലറ്റ് പെട്ടികൾ തുറക്കുന്നതോടെ മാസങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകും. അടുത്ത അഞ്ച് വർഷത്തേക്ക് ആരാണ് അധികാരത്തിലേറുകയെന്ന ജനവിധി ഇതോടെ […]









