വോട്ടർമാർക്ക് നന്ദി പറഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം നിലനിർത്തി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കരുത്തായി മാറിയ രമേഷ് പിഷാരടി. കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്. എന്നാൽ കുറിപ്പിനേക്കാൾ ഉപരിയായി ഇപ്പോൾ ചർച്ചയാകുന്നത് പിഷാരടിയുടെ പോസ്റ്റിന് താഴെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ കമന്റാണ്. “നന്ദി… കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവർത്തകർക്ക്. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച, പ്രാർത്ഥിച്ച സുമനസ്സുകൾക്ക്,” എന്ന് രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ […]









