ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നല്കി ഇക്കുറി യുഡിഎഫ് വൻ വിജയം നേടിയിരിക്കുകയാണ്. അതേസമയം ഈ തകർച്ചയിലും സിപിഐക്ക് മൂന്ന് മന്ത്രിമാരടക്കം 8 സീറ്റുകൾ നിലനിർത്താൻ കഴിഞ്ഞത് ശ്രദ്ധേയമായി. സ്ഥാനാർത്ഥികളുടെ ജനകീയതയും ക്ലീൻ ഇമേജും വലത് തരംഗത്തിനിടയിലും പാർട്ടിയെ താങ്ങിയ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനമൊട്ടാകെ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. 2001ന് ശേഷം 102 സീറ്റിന്റെ ഗ്ലാമർ വിജയമാണ് ഇത്തവണ യുഡിഎഫ് നേടിയത്. 2021ൽ ലഭിച്ച 41 സീറ്റിൽ നിന്ന് അഞ്ചു വർഷത്തിനുള്ളിൽ 90 സീറ്റിൽ […]









