കണ്ണൂർ: കടന്നലുകൾ എന്നപേരിൽ സൈബർ ലോകത്ത് അറിയപ്പെടുന്ന സി.പി.എം പോരാളികളെ നയിച്ച, അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഒടുവിൽ ‘കടന്നലു’കളുടെ കൂട്ട ആക്രമണം. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തോൽപിച്ച് തളിപ്പറമ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി നൽകിയ ടി.കെ. ഗോവിന്ദന് സ്വന്തം വീട്ടിൽ സ്വീകരണം നൽകിയതിന്റെ പേരിലാണ് സൈബർ ആക്രമണം. ഇന്നലെയാണ് ടി.കെ. ഗോവിന്ദനും ഭാര്യയും കോടിയേരിയുടെ വീട്ടിലെത്തിയത്. ഇത് ആയിരക്കണക്കിന് സഖാക്കളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് സൈബർ ഇടങ്ങളിൽ ഉയരുന്ന […]









