തിരുവനന്തപുരം: ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ചു തെറുപ്പിച്ച് ദാരുണാന്ത്യം. ഒരു മിനിറ്റിനുള്ളിൽ രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഭർത്താവിന്റെ കയ്യുംപിടിച്ച് നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി കമ്പിളിച്ചുങ്കം വേർക്കോലിയിൽ നൗഷിജയാണ് (24) കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവ് ആഷിക് സാനു ഉൾപ്പെടെയുള്ളവർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകട […]






