ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശൻ സിപിഐ നേതൃത്വത്തെയും മുൻ എംഎൽഎ യു. പ്രതിഭയെയും രൂക്ഷമായി വിമർശിച്ച് രംഗത്ത്. അധികാരത്തിന്റെ തണലിൽ പല കാര്യങ്ങളും മറച്ചുവയ്ക്കാമെന്ന് കരുതിയെങ്കിലും ജനങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ അവർ അതിന് കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭയുടെ മകനെ ചുറ്റിപ്പറ്റിയ വിവാദങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. “മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നു. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. […]








