ന്യൂഡൽഹി: തങ്ങളെ ആരെയും അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും കാണാൻ പാടില്ലെന്ന വിഡി, കെസി, ആർസി നേതാക്കളുടെ ഒറ്റക്കെട്ടായ നിർദേശം അനുസരിച്ച് പാർട്ടി പ്രവർത്തകർ. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് ഫ്ലെക്സുകൾ നീക്കം ചെയ്യാൻ പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെട്ടത്. ഇതോടെ ഡൽഹിയിലും തിരുവനന്തരപുരത്തും തുടങ്ങി സമൂഹമാധ്യമങ്ങളിലടക്കം ഇട്ടിരുന്ന പോസ്റ്റുകളും ഫ്ലക്സുകളും നീക്കം ചെയ്ത് തുടങ്ങി. അതേേസമയം കേരളത്തിലെ മുഖ്യമന്ത്രിയായി ആരുവരുമെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാരെന്ന് നിശ്ചിത സമയത്തിനുള്ളിൽ […]








