
ബാഴ്‌സിലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ജേതാക്കള്‍ ഇന്ന് നിര്‍ണയിക്കപ്പെടും, ബാഴ്‌സ ജയിച്ചാല്‍. മറിച്ച് സംഭവിച്ചാല്‍ പിന്നെയും കാത്തിരിക്കണം ഒരാഴ്‌ച്ച.
സ്പാനിഷ് ലാലിഗയില്‍ ഇന്ന് രാത്രി 12.30ന് നടക്കുന്ന റയല്‍-ബാഴ്‌സ പോരാട്ടം സീസണിലെ അവസാന എല്‍ ക്ലാസിക്കോ ആണ്. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് കിരീടം ഉറപ്പിക്കാം. മറുഭാഗത്ത് റയലിന് ഇന്നത്തെ മത്സരം മാത്രം ജയിച്ചകൊണ്ട് കാര്യമില്ല. ബാക്കിയുള്ള കളികള്‍ ജയിച്ചാല്‍ മാത്രം പോര ബാഴ്‌സ ഇന്നത്തേതിന് ശേഷമുള്ള മൂന്ന് കളികളും തോല്‍ക്കുകയും വേണം.
പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാമതുള്ള ബാഴ്‌സ ഇതുവരെ നേടിയത് 29 വിജയങ്ങള്‍, 88 പോയിന്റുകള്‍. റയല്‍ 34 മത്സരങ്ങളില്‍ നിന്ന് 24 എണ്ണത്തില്‍ വിജയിച്ചു. 77 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ബാഴ്‌സയെക്കാള്‍ 11 പോയിന്റിന് പിറകില്‍.
ഇന്ന് ജയിക്കാനായാല്‍ ബാഴ്‌സയ്‌ക്ക് 91 പോയിന്റാകും. പിന്നീട് ഇരു ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങള്‍ ബാക്കിയുണ്ടാവും. അതില്‍ മൂന്നിലും ജയിച്ചാല്‍ പോലും റയലിന് 76 പോയിന്റേ നേടാനാകൂ. ബാഴ്‌സ ഇന്ന് തോല്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം നേടിയാല്‍ കിരീടം ഉറപ്പിക്കാന്‍ സാധിക്കും. ബുധനാഴ്ച അലാവെസിനെ നേരിടുന്ന ബാഴ്‌സ ഞായറാഴ്‌ച്ച റയല്‍ ബെറ്റിസിനെയും 25ന് വലന്‍സിയയെയും നേരിടുന്നതോടെ ലാലിഗ പൂര്‍ത്തിയാകും. താരതമ്യേന ദുര്‍ബലരായ ഈ ടീമുകള്‍ക്കെതിരെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലേ റയലിന് ഇന്നത്തേതടക്കം മറ്റ് കളികളെല്ലാം ജയിച്ചാല്‍ പോലും സാധ്യതയുള്ളൂ.







