
ബ്രസീലിയ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രധാന പരിശീലകന്‍ കാര്‍ലോ ആഞ്ചെലോട്ടി 2030 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ വരെ തുടരും.
അടുത്ത മാസം ആരംഭിക്കുന്ന 2026 ലോകകപ്പ് ഫുട്‌ബോള്‍ മുന്നില്‍ കണ്ടാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) ആഞ്ചലോട്ടിക്ക് അവസരം നല്‍കിയത്. ലോകകപ്പോടെ കരാര്‍ തീരുകയാണ്. തുടര്‍ന്നും ഒരു നാല് വര്‍ഷം കൂടി ടീം പരിശീലക സ്ഥാനത്ത് തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ 2030ല്‍ നടക്കുന്ന അടുത്ത ലോകകപ്പ് കഴിയും വരെ ആഞ്ചെലോട്ടി ബ്രസീല്‍ ടീമിന്റെ ഭാഗമായിരിക്കും. ഇറ്റലിയില്‍ നിന്നുള്ള ഫുട്‌ബോള്‍ മാനേജര്‍ ആയ ആഞ്ചെലോട്ടി സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്നാണ് ബ്രസീലിനെ പരിശീലിപ്പിക്കാനെത്തിയത്.









