
ബിര്‍മിങ്ങാം: യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രണ്ടാമത്തെ വലിയ ടൂര്‍ണമെന്റ് യുവേഫ യൂറോപ്പ ലീഗ് ഫൈനലിന് കളമൊരുങ്ങി. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആസ്റ്റണ്‍ വില്ലയും ജര്‍മന്‍ ക്ലബ്ബ് എസ് സി ഫ്രെയ്ബര്‍ഗും ആദ്യമായി ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തി. രണ്ടാം പാദ സെമി കൂടി പൂര്‍ത്തിയായ മുറയ്‌ക്കാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്. ആസ്റ്റണ്‍ വില്ല സ്വന്തം നാട്ടില്‍ നിന്നുള്ള നോട്ടിങ്ങാം ഫോറസ്റ്റിനെ തോല്‍പ്പിച്ചപ്പോള്‍ ഫ്രെയ്ബര്‍ഗ് പോര്‍ച്ചുഗല്‍ ടീം ബ്രാഗയെ ആണ് കീഴ്‌പ്പെടുത്തിയത്.
4-1ന് ആസ്റ്റണ്‍ വില്ല
രണ്ടാം പാദ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ നോട്ടിങ്ങാമിനെ 4-0നാണ് തോല്‍പ്പിച്ചത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദ പോരാട്ടത്തിലേറ്റ 0-1ന്റെ തോല്‍വുക്കുള്ള മധുര പ്രതികാരം കൂടിയായി ഈ വില്ലയുടെവിജയം. ആകെ ഗോള്‍ നേട്ടം 4-1നാണ് ഫൈനല്‍പ്രവേശം. രണ്ടാം പാദ മത്സരത്തില്‍ വില്ലയ്‌ക്ക് വേണ്ടി ഒല്ലീ വാറ്റ്കിന്‍സ്(36-ാം മിനിറ്റ്), എമി ബ്യുവെണ്ടിയ(58 പെനാല്‍റ്റി), ജോണ്‍ മക്ഗിന്‍(77, 80ഇരട്ട ഗോള്‍) എന്നിവര്‍ ഗോളുകള്‍ നേടി.
4-3ന് ബ്രാഗയെ മറികടന്നു
എതിരാളികളുടെ കളത്തില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഫ്രെയ്ബര്‍ഗ് 1-2ന് പരാജയപ്പെട്ടിരുന്നു. രണ്ടാം പാദത്തില്‍ സ്വന്തം മൈതാനത്ത് കളി മാറി, കഥ മാറി. ബ്രാഗയെ 3-1ന് കീഴടക്കിയതോടെ ആകെ ഗോള്‍ നേട്ടം 4-3ന് മുന്നിലെത്തി ഫൈനല്‍ ഉറപ്പിച്ചു. രണ്ടാം പാദ മത്സരത്തിന്റ തുടക്കത്തിലേ ബ്രാഗയ്‌ക്ക് ഒരാളെ നഷ്ടമായത് വലിയ തിരിച്ചടിയാകുകയായിരുന്നു. മരിയോ ഡോര്‍ജ്‌ലെസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ഫ്രെയ്ബര്‍ഗ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കണ്ടെത്തി. അപ്പോഴും പൊരുതി കളിച്ച ബ്രാഗ ഒരു ഗോള്‍ തിരിച്ചടിച്ചു. പൗ വിക്ടര്‍(70) ആണ് ഗോള്‍ നേടിയത്. ഫ്രെയ്ബര്‍ഗിനായി ലുകാസ് കുബ്ലെര്‍ (19, 72) ഇരട്ടഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ യോഹാന്‍ മന്‍സാംബിയുടെ(41) സംഭാവനയായിരുന്നു.
ഈ മാസം 20ന് ഇസ്താംബുളിലാണ് യൂറോപ്പ ലീഗ് ഫൈനല്‍. ടോട്ടനം ആണ് നിലവിലെ ജേതാക്കള്‍









