തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സുരക്ഷാ സംവിധാനങ്ങളിലും പ്രതിഫലിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മുൻനിരയിൽ പരിഗണിക്കപ്പെടുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചെങ്കിലും, ഇരുവരും അത് നിരസിച്ച് തിരിച്ചയച്ചു. ആരാണ് പുതിയ മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമില്ലാത്തതിനാലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ പൊലീസ് ആശയക്കുഴപ്പത്തിലായതെന്നാണ് സൂചന. ഇരുവരും മുഖ്യമന്ത്രി സാധ്യതാപട്ടികയിൽ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് എസ്കോർട്ടും പൈലറ്റും ഒരുക്കിയതെന്നാണ് വിവരം. അതേസമയം, […]








