വാടാനപ്പള്ളി: കോൺഗ്രസിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് വച്ചതെന്ന് സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദിന്റെ ശബ്ദ സന്ദേശം. ഫ്ലെക്സ് വെക്കുന്നിടത്തെ സിസിടിവി കേടാണെന്നാണ് വിചാരിച്ചത്. പുതിയതു വച്ചത് അറിഞ്ഞില്ലെന്നും മുഹമ്മദ് പറയുന്ന വാട്സാപ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. കഴിഞ്ഞ രാത്രിയാണ് കെ.സി. വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിന്റെ പേരിലായിരുന്നു ഈ ഫ്ലെക്സ്. കൂടാതെ ഇതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും […]







