ബെംഗളൂരു: രാഷ്ട്രീയലാഭത്തിനായി കോൺഗ്രസ് സ്വന്തം സഖ്യകക്ഷികളെയുപോലും വഞ്ചിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “വർഷങ്ങളോളം ഡി.എം.കെ യുടെ പിന്തുണയിലൂടെയാണ് കോൺഗ്രസ് തമിഴ്നാട്ടിൽ നിലനിന്നത്. എന്നാൽ രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ അതേ പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ കോൺഗ്രസ് മടിച്ചില്ല,” എന്നാണ് മോദി ആരോപിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ശേഷമുള്ള ആദ്യ ബെംഗളൂരു സന്ദർശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എച്ച്.എ.എൽ വിമാനത്താവളത്തിന് സമീപം ബി.ജെ.പി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു […]









