അബുദാബി/ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദർശനം ഇന്ത്യ–യു.എ.ഇ. ബന്ധത്തിൽ പുതിയ കരാറുകൾക്ക് വഴിയൊരുക്കി. പ്രതിരോധം, ഊർജം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണകളാണ് ഇരുരാജ്യങ്ങളും കൈവരിച്ചത്. പ്രത്യേകിച്ച് ഊർജമേഖലയിലെ പുതിയ നീക്കങ്ങൾ ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങൾക്ക് നിർണായകമാണെന്നാണ് വിലയിരുത്തൽ. ധാരണപ്രകാരം ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരത്തിൽ യു.എ.ഇ. മുപ്പത് ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ സംഭരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ […]









