ബെയ്ജിങ്: ചൈനാ സന്ദർശനത്തിന് പിന്നാലെ വെറുംകയ്യോടെ അമേരിക്കയിലേക്ക് മടങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും. ചൈനാ സന്ദർശന വേളയിൽ ലഭിച്ച സുവനീറുകളോ സമ്മാനങ്ങളോ ഒന്നും വൈറ്റ് ഹൗസ് ജീവനക്കാരും അമേരിക്കൻ മാധ്യമപ്രവർത്തകരും അടങ്ങിയ സംഘം അമേരിക്കയിലേക്ക് കൊണ്ടുപോയില്ല. ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ്ങിൽ നിന്ന് ലഭിച്ച സമ്മാനങ്ങളെല്ലാം മടക്കയാത്രയ്‌ക്കൊരുക്കിയിരുന്ന എയർഫോഴ്‌സ് വൺ എയർക്രാഫ്റ്റിന് സമീപത്തെ മാലിന്യക്കുട്ടയിൽ നിക്ഷേപിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഇത്തരത്തിൽ ചൈനീസ് സമ്മാനങ്ങൾ ഉപേക്ഷിച്ചുള്ള അമേരിക്കൻ സംഘത്തിന്റെ മടക്കത്തിൽ അദ്ഭുതങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം. കാരണം, […]






