സാൻ ഇസിഡ്രൊ (അർജന്റീന): ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ കോടതിയിൽ. മറഡോണയുടെ മരണത്തിൽ ചികിത്സാ പിഴവുകൾ ഉണ്ടായിരുന്നുവെന്നും അത് ഒഴിവാക്കാനാകുമായിരുന്നുവെന്നും താരത്തെ ചികിത്സിച്ചിരുന്ന മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന ഡോക്ടർ മാരിയോ ഷിറ്റർ മൊഴിനൽകി. കോടതിയിൽ നടന്ന വിചാരണയിലാണ് ഷിറ്റർ നിർണായക പ്രസ്താവന നടത്തിയത്. മാറഡോണയ്ക്ക് മരണത്തിന് മുൻപ് ശരിയായ സമയത്ത് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ ആരോഗ്യനിലയിൽ വലിയ മാറ്റം ഉണ്ടാകുമായിരുന്നെന്നും, മരണ സാധ്യത കുറയ്ക്കാനാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൂത്രതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യ […]






