വാഷിങ്ടൺ: ഇൻസ്റ്റഗ്രാം പെൺകുട്ടികൾക്കായി രൂപപ്പെടുത്തിയതാണെന്ന സ്‍പേസ് എക്സ് സ്ഥാപകനും ടെക് ഭീമനുമായ ഇലോൺ മസ്‌കിന്റെ പ്രതികരണം വിവാദത്തിൽ. സമൂഹമാധ്യമ ശീലങ്ങൾ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ എങ്ങനെ വെളിപ്പെടുത്തുന്നു എന്ന് ചർച്ച ചെയ്യുന്ന ഒരു പോസ്റ്റിന് മറുപടി നൽകുന്നതിനിടെ ആയിരുന്നു മസ്‌കിന്റെ പരാമർശം. സ്റ്റോറികൾ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കാനും വീട്ടിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ വിശേഷങ്ങൾ പറയാനും സെക്ഷ്വൽ കണ്ടന്റുകൾ ഇടാനും വേണ്ടിയാണ് ഈ പ്ലാറ്റ്ഫോം എന്നുപറഞ്ഞു തുടങ്ങിയ പരിഹാസരൂപേണയുള്ള പോസ്റ്റിൽ ‘ഇൻസ്റ്റാഗ്രാം പെൺകുട്ടികൾക്കുള്ളതാണ്’ എന്നുകൂടി പറഞ്ഞുവെച്ചു ഇലോൺ മസ്ക്. […]







