ടെൽ അവീവ്:ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) നടത്തിയ വ്യോമാക്രമണത്തിൽഹമാസിന്റെ സൈനികവിഭാഗം മേധാവിയായ ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതായി ഐഡിഎഫ് അവകാശപ്പെട്ടു. വെള്ളിയാഴ്ച ഗാസ സിറ്റിയിൽ നടന്ന ആക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരേ നടന്ന ഹമാസ് ആക്രമണത്തിൽ പങ്കെടുത്ത അവസാനത്തെ മുതിർന്ന കമാൻഡർമാരിൽ ഒരാളായിരുന്നു ഹദ്ദാദ് എന്നും ഐഡിഎഫ് വ്യക്തമാക്കി. മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഹമാസിന്റെ സൈനികവിഭാഗത്തിന്റെ നേതൃത്വത്തിലെത്തിയ ഹദ്ദാദ്, സംഘടനയെ പുനരുജ്ജീവിപ്പിക്കാനും ഇസ്രയേലിനെതിരേ ആക്രമണങ്ങൾ […]






