തിരുവനന്തപുരം: പി. സരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ജിന്റോ. സരിന്റെ പ്രസ്താവനയുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, എൽ.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കഴിഞ്ഞ പത്തുവർഷത്തെ ഭരണപരാജയങ്ങളെ മുൻനിർത്തിയാണ് ജിന്റോയുടെ കുറ്റപ്പെടുത്തൽ. ‘മൂപ്പിച്ച് മൂപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി. എന്നാലും തള്ളിന് ഒരു കുറവുമില്ല’, എന്ന് ജിന്റോ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു. കഴിഞ്ഞ പത്തു വർഷക്കാലം ഇവരൊക്കെ കൂടി ഭരണം എന്താണെന്ന് കാണിച്ചുതന്നതുകൊണ്ടാണ് ഒടുവിൽ പശുക്കളെയും കൊണ്ട് ‘കാരണഭൂതന്’ കൊട്ടാരം ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയിപ്പോൾ പ്രതിപക്ഷം എന്താണെന്ന് […]







