കൊല്ലം/പത്തനംതിട്ട: പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയും അടിയന്തരമായി ഒഴിയണമെന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ കൂട്ട ആവശ്യം. അല്ലാത്തപക്ഷം, ഇരുവരെയും പാർട്ടി ഒഴിവാക്കണം. ഉത്തരവാദിത്തം നിറവേറ്റാത്ത സംസ്ഥാന സെക്രട്ടേറിയറ്റും ഉടൻ പുനഃസംഘടിപ്പിക്കണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായതു ഭരണവിരുദ്ധ തരംഗമല്ല, പിണറായി– ഗോവിന്ദൻ വിരുദ്ധ തരംഗമാണെന്നും തിരഞ്ഞെടുപ്പ് വിശകലനത്തിനു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ വിമർശിച്ചു. പേരാവൂരിൽ കെ.കെ.ശൈലജയെ ഈഗോയുടെ പേരിൽ കുരുതി കൊടുത്തുവെന്നും അവിടെ മത്സരിക്കേണ്ടിയിരുന്നത് ‘ധീരനായ’ പിണറായി വിജയൻ […]









