കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തും വിധമുള്ള പുതിയ നിയമവുമായി താലിബാൻ ഭരണകൂടം. പ്രായപൂർത്തിയായ കന്യക വിവാഹത്തെക്കുറിച്ച് അഭിപ്രായം പറയാതെ മൗനം പാലിച്ചാൽ, അതിനെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്നാണ് പുതിയ നിയമത്തിലെ വിവാദ വ്യവസ്ഥ. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള 31 വകുപ്പുകളുള്ള ഈ ചട്ടം താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷാധികാരിയുടെ അധികാരം എന്നിവയെക്കുറിച്ചുള്ള നിയമങ്ങളാണ് പുതിയ ചട്ടത്തിലുള്ളത്. ഭാര്യാഭർതൃ വേർപിരിയലിന്റെ തത്വങ്ങൾ എന്ന തലക്കെട്ടിലുള്ള […]






