ബംഗളൂരു: പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടം കാണാൻ സന്ദർശകർക്ക് ജനുവരി ഒന്നു മുതൽ മൂന്നു മാസത്തേക്ക് വിലക്കേർപ്പെടുത്തി ശിവമൊഗ്ഗ ജില്ല ഭരണകൂടം.
ടൂറിസം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണം. ശിവമൊഗ്ഗ ജില്ലയിലെ സാഗര താലൂക്കിലാണ് ജോഗ് വെള്ളച്ചാട്ടം. മാർച്ച് 15 വരെയാണ് നിയന്ത്രണം.