Monday, April 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇന്ത്യൻ സ്കൂൾ വാർഷിക ഫെയറിന് ഉജ്വല സമാപനം

by News Desk
December 21, 2024
in BAHRAIN
ഇന്ത്യൻ സ്കൂൾ വാർഷിക ഫെയറിന്  ഉജ്വല സമാപനം
മനാമ: ഇന്ത്യൻ സ്‌കൂളിൽ സ്റ്റാർ വിഷൻ അവതരിപ്പിച്ച  വാർഷിക സാംസ്കാരിക മേളക്ക്  ഇസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. സമാപന ദിവസമായ ഇന്നലെ (വെള്ളി) വൻ ജനാവലിയാണ് ഫെയർ ആസ്വദിക്കാൻ സ്‌കൂൾ കാമ്പസിലേക്ക്  ഒഴുകിയെത്തിയത്.  ഇന്ത്യൻ സ്കൂളും വിശാലമായ സമൂഹവും തമ്മിലുള്ള മികവുറ്റ  സഹകരണത്തിന്റെ നേർസാക്ഷ്യമായിരുന്നു  മേളയിലെ സന്ദർശകർ. വിദ്യാർത്ഥികളുടെ വൈവിധ്യവും കലാപരവുമായ കഴിവുകൾ  ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങൾ, പ്രദർശനങ്ങൾ,  വിനോദ പരിപാടികൾ എന്നിവയുടെ ചലനാത്മകമായ സംയോജനമാണ് മേളയിൽ ഉണ്ടായിരുന്നത്.
 ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (എച്ച്ഒസി) രവി കുമാർ ജെയിൻ, സെക്കൻഡ് സെക്രട്ടറി (പിപിഎസ് ടു അംബാസഡർ) ഗിരീഷ് ചന്ദ്ര പൂജാരി എന്നിവർ മേള സന്ദർശിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, ഫെയർ  സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ, സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ  രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ  മിഥുൻ മോഹൻ (പ്രോജക്ട്സ് & മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്‌പോർട്ട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, കമ്മ്യൂണിറ്റി ലീഡർ  മുഹമ്മദ് ഹുസൈൻ മാലിം, ചീഫ് കോർഡിനേറ്റർ ഷാഫി പാറക്കട്ട എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു. മേളയെ പിന്തുണച്ച സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കലിനും സ്പോൺസർമാർക്കും അഡ്വ. ബിനു മണ്ണിൽ വറുഗീസ് മെമന്റോ സമ്മാനിച്ചു. സ്‌കൂൾ മേളയുടെ  സുവനീർ അഡ്വ.ബിനു മണ്ണിൽ വറുഗീസ്  പ്രകാശനം ചെയ്തു.  കമ്മ്യുണിറ്റി ലീഡറും ബിസിനസ് പ്രമുഖനുമായ എസ് ഇനായദുള്ളയും മുൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണിയും സുവനീർ സ്വകരിച്ചു. സുവനീർ എഡിറ്റർ  ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ ഗായിക ടിയ കറും  സംഘവും ഹരം  പകരുന്ന ബോളിവുഡ്‌ ഗാനങ്ങങ്ങളുമായി  ജനസഞ്ചയത്തെ  ആകർഷിച്ചു.വൈവിധ്യമാർന്ന  വിഭവങ്ങൾ ഒരുക്കിയിരുന്ന ഭക്ഷണശാലകളിൽ  സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. വിനോദത്തിലും സാംസ്കാരിക അനുഭവങ്ങളിലും മുഴുകി ആഘോഷത്തിന്റെ ഓരോ നിമിഷവും സന്ദർശകർ  ഏറെ  ആസ്വദിച്ചു.
അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഐക്യം വളർത്തുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയെ  ഊന്നിപ്പറഞ്ഞു. മേളയുടെ വിജയം ഈ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ മേളയെ വൻ വിജയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സ്റ്റാർ വിഷൻ ഇവന്റ്സ്, സ്പോൺസർമാർ, മുഴുവൻ ഇന്ത്യൻ സ്‌കൂൾ  അംഗങ്ങൾ  എന്നിവരുടെ അകമഴിഞ്ഞ  സഹകരണത്തിന്  അഡ്വ. ബിനു മണ്ണിൽ വർഗീസ്  നന്ദി രേഖപ്പെടുത്തി. സ്കൂൾ മേള മികച്ച വിജയമാക്കി മാറ്റുന്നതിൽ സ്പോൺസർമാർ, കമ്മ്യൂണിറ്റി നേതാക്കൾ, മന്ത്രാലയങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ നൽകിയ മികച്ച  പിന്തുണയ്ക്ക് ജനറൽ കൺവീനർ വിപിൻ കുമാർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പരിപാടി ആസ്വാദ്യകരമാക്കുന്നതിൽ മാത്രമല്ല, അർത്ഥവത്തായതാക്കുന്നതിൽ മുഴുവൻ സ്കൂൾ സമൂഹത്തിന്റെയും സജീവ പങ്കാളിത്തം നിർണായകമായിരുന്നുവെന്ന്   അദ്ദേഹം  പറഞ്ഞു. വാർഷിക സാംസ്കാരിക മേള, പ്രത്യേകിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വിജയമാക്കി മാറ്റുന്നതിൽ വിദ്യാർത്ഥികളും  അധ്യാപകരും  രക്ഷിതാക്കളും  നൽകിയ വലിയ പിന്തുണക്ക് ഇന്ത്യൻ സ്കൂൾ  ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ  നന്ദി രേഖപ്പെടുത്തി. 

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
ഉഡുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍

ഉഡുപ്പി വഴി ആലപ്പുഴയിലേക്ക്: ട്രെയിന്‍ യാത്രയിലെ ആരോഗ്യ ബോധവല്‍ക്കരണം വൈറല്‍

ബി.കെ.എസ്.സംഗീതരത്ന പുരസ്കാരം ജെറി അമൽ ദേവിന് ഡിസംബർ 26 ന് ക്രിസ്തുമസ്സ് ആഘോഷരാവിൽ സമർപ്പിക്കും.

ബി.കെ.എസ്.സംഗീതരത്ന പുരസ്കാരം ജെറി അമൽ ദേവിന് ഡിസംബർ 26 ന് ക്രിസ്തുമസ്സ് ആഘോഷരാവിൽ സമർപ്പിക്കും.

സുഗത-സ്മൃതിസദസ്-ഡിസംബര്‍-23-ന് 

സുഗത സ്മൃതിസദസ് ഡിസംബര്‍ 23 ന് 

Recent Posts

  • അച്ഛനമ്മമാരെ ഉടൻ അറസ്റ്റ് ചെയ്യണം! 12 വയസ്സുകാരൻ ഓടിക്കുന്ന സ്കൂട്ടറിൽ ആറ് കുട്ടികൾ
  • റേറ്റിംഗ് കൂട്ടാൻ വെടിവയ്പ്പ് നാടകം? അമേരിക്കയെ നാണം കെടുത്തി ഇറാന്റെ ആനിമേഷൻ പ്രഹരം
  • കളിക്കുന്നതിനിടെ നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റു, കുട്ടി​ ​ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ!! സംസ്ഥാനത്ത് ഇന്ന് പാമ്പിന്റെ കടിയേറ്റത് എട്ടുപേർക്ക്, ഉ​ഗ്ര വിഷമുള്ള ആറ് പാമ്പുകളെ പിടികൂടി
  • ഫ്ലാറ്റിനടിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്
  • കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങി, ഒരാഴ്ചയ്ക്കിപ്പുറം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍, കാണാതായ പഞ്ചായത്ത് മെമ്പറെ കണ്ടെത്തി, നേരത്തെ ഇതേ സ്ഥലത്ത് പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് നാട്ടുകാര്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.