Sunday, January 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബി.കെ.എസ്.സംഗീതരത്ന പുരസ്കാരം ജെറി അമൽ ദേവിന് ഡിസംബർ 26 ന് ക്രിസ്തുമസ്സ് ആഘോഷരാവിൽ സമർപ്പിക്കും.

by News Desk
December 21, 2024
in BAHRAIN
ബി.കെ.എസ്.സംഗീതരത്ന പുരസ്കാരം ജെറി അമൽ ദേവിന് ഡിസംബർ 26 ന് ക്രിസ്തുമസ്സ് ആഘോഷരാവിൽ സമർപ്പിക്കും.

മനാമ: ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ബി.കെ.എസ് സംഗീത രത്ന പുരസ്കാരം പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവിന്. 1  ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ നാൽപ്പത് വർഷമായി സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ നൗഷാദിന്റെ സംഗീത സംവിധാനത്തിന് കീഴിൽ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കാൻ പങ്കാളിയാവുകയും പിന്നീട്

അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ സേവ്യർ യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ ബിരുദവും ന്യൂയോർക്കിലെ  കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദാനന്തര ബിരുദവും നേടിയ ജെറി അമൽദേവ്  നാല് വർഷക്കാലത്തോളം ന്യൂയോർക്കിൽ സംഗീത പരിശീലകനായി പ്രവർത്തിച്ചതിനു ശേഷമാണ് കേരളത്തിൽ തിരിച്ചെത്തുന്നതും ഫാസിൽ സംവിധാനം നിർവ്വഹിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നതും.

ആദ്യ ചിത്രത്തിലെ ഗാനങ്ങൾക്ക് തന്നെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ജെറി അമൽദേവ് നിരവധി ജനപ്രിയ ചലച്ചിത്ര ഗാനങ്ങൾക്കും ആൽബങ്ങൾക്കും സംഗീതമൊരുക്കിയിട്ടുണ്ട്. 1986ൽ  മാർപ്പാപ്പ കേരളത്തിലെത്തിയപ്പോൾ ഏകദേശം അഞ്ഞൂറു ഗായകരും നാല്പതോളം ഓർക്കസ്ട്ര അംഗങ്ങളെയും ചേർത്ത് ക്വയർ അവതരിപ്പിച്ചതും ജെറി അമൽദേവ് ആയിരുന്നു.

ഈ മാസം  26 ന് ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഈ വർഷത്തെ ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് പുരസ്കാരം സമർപ്പിക്കുമെന്നും ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറുമെന്നും സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമാജം മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓഡിഷനിൽ നിന്നും തെരഞ്ഞെടുത്ത അൻപതു ഗായകരാണ്  26 ന് രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്.വൈസ് പ്രസിഡൻ്റ് ദിലീഷ് കുമാർ കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്തുമസ്സ് ആഘോഷ കമ്മറ്റി കൺവീനർ ബിൻസി റോയ് എന്നിവർ അറിയിച്ചു.

ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി 26 ന് വൈകുന്നേരം 6.30ന്  ക്രിസ്തുമസ്സ് കേക്ക് മത്സരവും 7മണിക്ക് ക്രിസ്തുമസ്സ് ട്രീ മത്സരവും . തുടർന്ന്  നാടൻ കരോളും  നടക്കുമെന്ന് കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം അറിയിച്ചു.

ക്രിസ്മസ് ആഘോഷ കമ്മിറ്റി കൺവീനർ ബിൻസി റോയ് വിനോദ സെക്രട്ടറി: ശ്രീ. റിയാസ് ഇബ്രാഹിം സമാജം പ്രസിഡൻ്റ്: പി.വി. രാധാകൃഷ്ണ പിള്ള
വൈസ് പ്രസിഡൻ്റ്: ദിലീഷ് കുമാർ
സാഹിത്യ വിഭാഗം സെക്രട്ടറി: വിനയ ചന്ദ്രൻ നായർ
ക്രിസ്മസ് ആഘോഷം ജോയിൻ്റ് കൺവീനർ: ശ്രീ.അജയ് പി.നായർ

കൂടുതൽ വിവരങ്ങൾക്ക് ബിൻസി റോയ്  3392 9920,അജയ് പി.നായർ.3913 0301 സജി കുടശ്ശനാട് 39828223

ShareSendTweet

Related Posts

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ   ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
BAHRAIN

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

January 25, 2026
ഇന്ത്യൻ സ്‌കൂളിന് മികവിനുള്ള ഏഴ്  സി.ബി.എസ്.ഇ  ഗൾഫ് സഹോദയ അവാർഡുകൾ
BAHRAIN

ഇന്ത്യൻ സ്‌കൂളിന് മികവിനുള്ള ഏഴ് സി.ബി.എസ്.ഇ ഗൾഫ് സഹോദയ അവാർഡുകൾ

January 23, 2026
കൊല്ലം ഷാഫി ബഹ്റൈനിൽ: കോഴിക്കോട് ഫെസ്റ്റ് 2k26 നാളെ
BAHRAIN

കൊല്ലം ഷാഫി ബഹ്റൈനിൽ: കോഴിക്കോട് ഫെസ്റ്റ് 2k26 നാളെ

January 22, 2026
ബഹ്റൈൻ നാഷണൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 23ന്
BAHRAIN

ബഹ്റൈൻ നാഷണൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 23ന്

January 22, 2026
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ യാത്രയയപ്പും,അഭിനന്ദ ചടങ്ങും സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ യാത്രയയപ്പും,അഭിനന്ദ ചടങ്ങും സംഘടിപ്പിച്ചു

January 22, 2026
ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ക്രിസ്മസ് കേക്ക് കോമ്പറ്റിഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും മെമ്പേഴ്‌സ് ഒത്തുകൂടലും സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ക്രിസ്മസ് കേക്ക് കോമ്പറ്റിഷൻ വിജയികൾക്കുള്ള സമ്മാനവിതരണവും മെമ്പേഴ്‌സ് ഒത്തുകൂടലും സംഘടിപ്പിച്ചു

January 19, 2026
Next Post
സുഗത-സ്മൃതിസദസ്-ഡിസംബര്‍-23-ന് 

സുഗത സ്മൃതിസദസ് ഡിസംബര്‍ 23 ന് 

കട്ടപ്പനയിലെ-വ്യാപാരിയുടെ-ആത്മഹത്യ:-‘പണം-അവിടെ-നിക്ഷേപിക്കണോ-എന്ന്-സാബു-പലപ്പോഴും-ചോദിച്ചിരുന്നു’

കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ: ‘പണം അവിടെ നിക്ഷേപിക്കണോ എന്ന് സാബു പലപ്പോഴും ചോദിച്ചിരുന്നു’

ജയിച്ചേ-മതിയാകു-എന്ന-ചിന്ത-ഓരോ-ബിജെപി-പ്രവര്‍ത്തകര്‍ക്കും-ഉണ്ടാകണം:-കേന്ദ്രമന്ത്രി-സുരേഷ്-ഗോപി

ജയിച്ചേ മതിയാകു എന്ന ചിന്ത ഓരോ ബിജെപി പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Recent Posts

  • ആവേശം വിതറി ‘കൊടുമുടി കയറെടാ’; ജയറാം – കാളിദാസ് ചിത്രം ‘ആശകൾ ആയിര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
  • അമേരിക്കൻ ആയുധപ്പുരയിലുള്ളത് ലോകം ഭയക്കുന്ന ഈ 7 സൈനിക യൂണിറ്റുകൾ! എന്നിട്ടും പേർഷ്യൻ പുലികളെ തൊട്ടാൽ കൈപൊള്ളുമെന്ന് ട്രംപിന് ഭയം
  • ബം​ഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ​ഗാരേജ് അടക്കം തീയിട്ട് കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ
  • Republic Day Wishes Images in Malayalam: ‘തുല്യനീതിയിലേക്ക് വെളിച്ചം പടരട്ടെ എക്കാലവും’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍​
  • Republic Day Wishes in Malayalam: ‘പൗരരാണ് ശക്തി, സുസജ്ജ ജനതയാണ് കാന്തി, സാര്‍ഥകമാക്കാം തുല്യനീതി’ പ്രിയപ്പെട്ടവര്‍ക്ക് നേരാം റിപ്പബ്ലിക്ക് ദിനാശംസകള്‍

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.