
കേരളത്തിൽ പാമ്പുകടി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്കാജനകമായ രീതിയിൽ കൂടുന്നു. ഇന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ (മൂന്ന് വീതം) സ്ഥിരീകരിച്ചത്. മറ്റ് ഒൻപത് പേർക്ക് പാമ്പുകടിയേറ്റതായി സംശയിക്കുന്നു.
കോഴിക്കോട് താമരശേരി ചെമ്പ്ര സ്വദേശി ശിൽപ്പ (20), ഉള്ള്യേരി സ്വദേശി സുധീഷ് (42) എന്നിവർക്ക് പാമ്പുകടിയേറ്റു. വീടിന് മുറ്റത്ത് നിൽക്കുമ്പോഴാണ് സുധീഷിന് കടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കൂട്ടുപാതയിലുള്ള ഒരു വീടിന്റെ കിടപ്പുമുറിയിലെ അലമാരയ്ക്കടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. സർപ്പ വോളണ്ടിയർ എത്തിയാണ് പാമ്പിനെ മാറ്റിയത്. പത്തനംതിട്ട തിരുവല്ല കുറ്റപ്പുഴയിലെ എടിഎം കൗണ്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തി. എടിഎമ്മിൽ പണമെടുക്കാൻ കയറിയ ആളാണ് പാമ്പിനെ കണ്ട് വനപാലകരെ വിവരമറിയിച്ചത്.
The post സംസ്ഥാനത്ത് പാമ്പ് ഭീതി! ഒരൊറ്റ ദിവസം 12 പാമ്പുകടി കേസുകൾ appeared first on Express Kerala.







