Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ധാർമിക മൂല്യങ്ങളിലൂടെ കുടുംബം ജീവസ്സുറ്റതാക്കുക; പി. മുജീബ് റഹ്‌മാൻ

by News Desk
December 24, 2024
in BAHRAIN
ധാർമിക മൂല്യങ്ങളിലൂടെ കുടുംബം ജീവസ്സുറ്റതാക്കുക; പി. മുജീബ് റഹ്‌മാൻ

മനാമ: സാമൂഹിക മാറ്റങ്ങളിലെ നന്മ തിന്മകളെ അവധാനതയോടെ സമീപിക്കുകയും ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് കുടുംബം എന്ന സാമൂഹിക സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷ്യൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു.

ഫ്രൻഡ്‌ സ്റ്റഡി സർക്ക്ൾ മനാമ കെ സിറ്റിയിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബിന്‍റെ തണലിൽ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ കേരളീയ സമൂഹത്തിൽ കുടുംബ സംവിധാനം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഏറെ സങ്കീർണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീയും പുരുഷനും വീടിന്‍റെയും മക്കളുടെയും പരിപാലകരാണ്. ഉത്തരവദിത്വങ്ങൾ നീതിപൂർവം നിർവഹിക്കുവാൻ ഇണകൾ ഒരുപോലെ ബാധ്യസ്ഥരാണ്. മക്കളിലുണ്ടാകുന്ന നിഷേധാത്മകമായ സമീപനങ്ങളുടെ കാരണക്കാർ ഒരളവ് വരെ രക്ഷിതാക്കൾ തന്നെയാണ്. മാതാപിതാക്കളിൽ നിന്നാണ് മക്കളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും ഉണ്ടാവുന്നത്. വീടകങ്ങൾ സമാധാനവും സന്തോഷവും നിറഞ്ഞതാക്കാൻ കുടുംബത്തിലെ ഓരോ അംഗങ്ങളും മുൻകൈ എടുക്കേണ്ടതുണ്ട്.കുടുംബാംഗങ്ങൾ പരസ്പരം താങ്ങും തണലുമാവേണ്ടവരാണ്. ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളിൽ മക്കൾക്ക് ചെന്നെത്താവുന്ന ആശ്വാസതീരങ്ങളാവണം മാതാപിതാക്കൾ. പരസ്പരം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അംഗങ്ങൾക്ക് കുടുംബം എന്നത് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്ന ഇടമായി അനുഭവപ്പെടും. വിശ്വാസത്തിന്‍റെയും ധാർമികതയുടെയും പിൻബലത്തിലും കരുത്തിലുമാണ് കുടുംബങ്ങൾക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുക.ആധുനിക ലോകത്ത് കുടുംബ ബന്ധങ്ങൾ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ, നവ ലിബറലിസം, ഉദാരലൈംഗികത, നിയമ രഹിതമായ വ്യക്തിവാദങ്ങൾ, ഫെമിനിസം തുടങ്ങിയവ കുടുംബബന്ധങ്ങളെ ദുർബലമാക്കാൻ ഇടയാകുന്നു. എന്നാൽ ഇസ്‌ലാമിക ദർശനം കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താനും കൂടുതൽ പശിമയുള്ളതാക്കാനുമുള്ള മാർഗങ്ങളാണ് മുന്നോട്ടു വെക്കുന്നത്. വിശ്വാസം മുറുകെ പിടിച്ചു പ്രപഞ്ചനാഥനോട് അടുക്കുവാൻ വിശ്വാസികൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അജ്മൽ ശറഫുദ്ദീന്‍റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മനാമ ഏരിയ പ്രസിഡന്‍റ് മുഹമ്മദ്‌ മുഹ്‌യുദ്ദീൻ അധ്യക്ഷത വഹിച്ചു. ജാസിർ പി.പി സ്വാഗതവും മുനീർ എം.എം. നന്ദിയും പറഞ്ഞു. സമീർ, അബ്ദുല്ലത്തീഫ്, അജ്മൽ, ഇസ്‌ഹാഖ്‌, നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
കെ-എസ്-ആര്‍-ടി-സി-സൂപ്പര്‍-ഫാസ്റ്റ്-റോഡിലെ-കുഴിയില്‍-കുടുങ്ങി

കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് റോഡിലെ കുഴിയില്‍ കുടുങ്ങി

ക്രൈസ്തവ-സമുദായത്തിലെ-ഷിബു-സ്വാമി-;-സുഡാപ്പികൾ-എപ്പോൾ-പ്രതിരോധത്തിൽ-ആയാലും-രക്ഷകനായെത്തും-:-യൂഹാനോൻ-മാർ-മിലിത്തിയൂസിനെതിരെ-വിമർശനം

ക്രൈസ്തവ സമുദായത്തിലെ ഷിബു സ്വാമി ; സുഡാപ്പികൾ എപ്പോൾ പ്രതിരോധത്തിൽ ആയാലും രക്ഷകനായെത്തും : യൂഹാനോൻ മാർ മിലിത്തിയൂസിനെതിരെ വിമർശനം

ആലപ്പുഴയില്‍ വയോധികയെ നായ കടിച്ചു കൊന്നു

ആലപ്പുഴയില്‍ വയോധികയെ നായ കടിച്ചു കൊന്നു

Recent Posts

  • “തനിക്ക് ഇപ്പോൾ വീടിന് പുറത്തിറങ്ങാൻ ഭയമാണ്, കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും സാധിക്കുന്നില്ല, അവൻ എന്റെ ജീവിതവും കുടുംബവും എന്റെ മുഖവും നശിപ്പിച്ചു”, ഭാര്യയുടെ തലയില്‍ തിളച്ച എണ്ണ ഒഴിച്ചു, പിന്നാലെ ഫ്രൈയിങ് പാൻ കൊണ്ട് തലക്കടിച്ച് വീഴ്ത്തി, 50 കാരന് 26 വര്‍ഷം തടവ്
  • എട്ടുതവണ വെടിമുഴങ്ങി; സംഭവ ബഹുലം; ഷോ മസ്റ്റ് ഗോ ഓണ്‍ എന്നു ഞാൻ പറഞ്ഞെങ്കിലും അന്തിമ തീരുമാനം നിയമപാലകരെടുക്കും- വെടിവയ്പ്പ് സംഭവത്തിൽ പ്രതികരിച്ച് ട്രംപ്
  • വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; ട്രംപിനെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി; ഒരാൾ അറസ്റ്റിൽ
  • അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്; അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് കാർമേഘം
  • രോഗിയായ യാത്രക്കാരനെ സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിച്ചു, കൃത്യമായ സ്റ്റോപ്പിലിറക്കിയില്ല, പരാതിക്കാരന്‍ നിന്ന് യാത്ര ചെയ്തത് മണിക്കൂറുകളോളം, കെഎസ്ആര്‍ടിസിക്ക് 30000 രൂപ പിഴ ചുമത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.