പെരുന്ന: മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനുമെതിരെ എൻ.എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ ഹിന്ദു സമൂഹത്തിന് അവകാശമുണ്ട്. കാലാകാലങ്ങളായി നില നിന്ന് പോകുന്ന ആചാരങ്ങൾ മാറ്റണമെന്ന് എന്തിന് പറയുന്നു. മറ്റ് സമുദായങ്ങളിലും ഇത്തരം ആചാരങ്ങൾ പിന്തുടരുന്നില്ലേ. അവരോട് എന്തുകൊണ്ട് ഇക്കാര്യം പറയുന്നില്ലെന്നും സുകുമാരൻ നായർ ചോദിച്ചു.
ഹിന്ദുവിന് മാത്രം ഒന്നു പറ്റില്ലെന്ന് പറയുന്നത് എന്തിന്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ വിശ്വാസമുണ്ട്. ശബരിമലയിൽ ഷർട്ട് ധരിച്ചുകൊണ്ടാണ് ദർശനം നടത്തുന്നത്. ഇത്തരം കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണയ്‌ക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 148ാമത് മന്നം ജയന്തി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.