Wednesday, March 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

by News Desk
January 3, 2025
in KERALA
മുണ്ടക്കൈ-ചൂരല്‍മല-പുനരധിവാസം;-വീടൊന്നിന്-30-ലക്ഷം;-നിര്‍മാണ-ചെലവിന്-പിന്നില്‍-വന്‍-അഴിമതിയെന്ന്-ആരോപണം

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; വീടൊന്നിന് 30 ലക്ഷം; നിര്‍മാണ ചെലവിന് പിന്നില്‍ വന്‍ അഴിമതിയെന്ന് ആരോപണം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് തയാറാക്കിയ പദ്ധതിയില്‍ വീടുകളുടെ നിര്‍മാണച്ചെലവ് ഇരട്ടിപ്പിച്ച് കാണിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് 1000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള വീടൊന്നിന് 30 ലക്ഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ചെലവ്.

ഇടതുപക്ഷം അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ പദ്ധതികളെല്ലാം നല്കി പരിപോഷിപ്പിക്കുന്ന വിവാദ നിര്‍മാണ കമ്പനി ഊരാളുങ്കലിനാണ് നിര്‍മാണച്ചുമതല. മേല്‍നോട്ടം കിഫ്ബിക്കും. വന്‍കിട നിര്‍മാണ കമ്പനികള്‍ മുതല്‍ സാധാരണ കെട്ടിട നിര്‍മാണ കമ്പനികള്‍ വരെ ലക്ഷ്വറി വീടുകള്‍ തയാറാക്കുന്നതിനുപോലും സ്‌ക്വയര്‍ ഫീറ്റിന് ശരാശരി 2000 മുതല്‍ 2500 വരെയുള്ള നിരക്കാണ് ഈടാക്കുന്നത് എന്നിരിക്കേ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ ഏകപക്ഷീയമായി വീടൊന്നിന് 30 ലക്ഷം നിരക്കില്‍ ഊരാളുങ്കലിന് കരാര്‍ ഉറപ്പിച്ചതോടെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഭരണപക്ഷത്തുള്ളവര്‍ക്കും ഇടനിലക്കാര്‍ക്കും കമ്മിഷന്‍ തട്ടാനുള്ള നീക്കമെന്നാണ് ഉയരുന്ന ആരോപണം. ലൈഫ്മിഷന്‍ പദ്ധതിയനുസരിച്ച് 400 സ്‌ക്വയര്‍ ഫീറ്റ് വീടുനിര്‍മാണത്തിന് നാലു ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭിക്കുക. പട്ടികവര്‍ഗ സങ്കേതങ്ങളിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷവും എന്നിരിക്കേയാണ് പുനരധിവാസം എന്ന പേരില്‍ വന്‍തുക ഈടാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

വീട് നിര്‍മിച്ച് നല്കാമെന്ന് വാഗ്ദാനം ചെയ്‌തെത്തിയ സ്‌പോണ്‍സര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓരോ വീടിനും 30 ലക്ഷം ചെലവുണ്ടാകുമെന്ന് അറിയിച്ചത്. സ്‌പോണ്‍സര്‍മാരായി എത്തിയവരെല്ലാം പരമാവധി 15 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവായി കണക്കാക്കിയിരുന്നത്. 30 സ്‌പോണ്‍സര്‍മാരാണ് വാഗ്ദാനവുമായി വന്നിരിക്കുന്നത്. 30 ലക്ഷം എന്നത് അപ്രയോഗികമാണെന്ന് ചില സ്‌പോണ്‍സര്‍മാര്‍ അറിയിച്ചതോടെ 25 ലക്ഷമായി കുറയുമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പുനരധിവാസത്തിന്റെ മറവില്‍ വ്യക്തമായ കണക്കില്ലാതെ ഊരാളുങ്കലിന് പണം വാരിക്കോരി നല്കുകയാണ് ലക്ഷ്യമെന്ന ആരോപണം ശക്തമായി.

ടൗണ്‍ഷിപ്പില്‍ അഞ്ചു സെന്റ് സ്ഥലവും വീടും മാത്രം നല്കുമെന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ദുരന്ത ബാധിതര്‍ രംഗത്തെത്തി. കല്‍പ്പറ്റ ടൗണിലെ ബൈപാസിനോട് ചേര്‍ന്നുള്ള എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും നെടുമ്പാലയില്‍ 10 സെന്റും വീടും നല്കാനാണ് നിലവിലെ തീരുമാനം. ഇരു സ്ഥലത്തെയും ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണിത്. ദുരന്തമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും പൂര്‍ണമായ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്തതിനെതിരേയും വിമര്‍ശനമുണ്ട്. 25നകം പട്ടിക പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യ പട്ടികയില്‍ 388 പേരുകളേ ഉള്‍പ്പെട്ടിരുന്നുള്ളൂ. അതില്‍ തന്നെ പലതും ആവര്‍ത്തനമായിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് ആക്ഷേപങ്ങള്‍ പരിഹരിച്ച് പുതിയ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചത്.

ShareSendTweet

Related Posts

പൂജകള്‍ക്കായി-നിരന്തരം-പൂജാരിയുടെ-വീട്ടിലെത്തി,-സൗഹൃദം-മുതലെടുത്ത്-ബെഡ്റൂമില്‍-സൂക്ഷിച്ച-12-പവന്‍-അടിച്ചുമാറ്റി-26കാരി,-പിന്നാലെ-സ്വര്‍ണം-വിറ്റ്-ഗൃഹോപകരണങ്ങളും-മറ്റ്-ആഭരണങ്ങളും-വാങ്ങി,-പ്രതി-പിടിയിലായത്-പൊലീസിന്റെ-ശാസ്ത്രീയ-അന്വേഷണത്തില്‍
KERALA

പൂജകള്‍ക്കായി നിരന്തരം പൂജാരിയുടെ വീട്ടിലെത്തി, സൗഹൃദം മുതലെടുത്ത് ബെഡ്റൂമില്‍ സൂക്ഷിച്ച 12 പവന്‍ അടിച്ചുമാറ്റി 26കാരി, പിന്നാലെ സ്വര്‍ണം വിറ്റ് ഗൃഹോപകരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങി, പ്രതി പിടിയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍

March 4, 2026
കള്ളക്കേസിൽ-കുടുക്കിയതാണ്,-37-വർഷത്തെ-സേവനത്തില്‍-ഇതുവരെ-ഒരു-ആരോപണവും-ഉണ്ടായിട്ടില്ല,-കൈക്കൂലികേസില്‍-അറസ്റ്റിലായ-എംവി.ഐക്ക്-വമ്പിച്ച-സ്വീകരണവുമായി-ഡ്രൈവിങ്-സ്കൂളുകാർ
KERALA

കള്ളക്കേസിൽ കുടുക്കിയതാണ്, 37 വർഷത്തെ സേവനത്തില്‍ ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല, കൈക്കൂലികേസില്‍ അറസ്റ്റിലായ എം.വി.ഐക്ക് വമ്പിച്ച സ്വീകരണവുമായി ഡ്രൈവിങ് സ്കൂളുകാർ

March 4, 2026
പഞ്ചായത്ത്-പ്രസിഡന്റിനെ-കൈയ്യേറ്റം-ചെയ്ത്-സിപിഎം-ലോക്കൽ-കമ്മിറ്റി-സെക്രട്ടറി;-വനിതാ-പഞ്ചായത്തംഗങ്ങളെ-മുടിയിൽ-കുത്തിപ്പിടിച്ച്-വലിച്ചിഴച്ച്-മർദിച്ച-സംഭവത്തിലെ-ഒന്നാം-പ്രതിയാണ്-തന്നെയും-മർ​ദിച്ചതെന്ന്-പ്രസിഡന്റ്
KERALA

പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്ത് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി; വനിതാ പഞ്ചായത്തംഗങ്ങളെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ് തന്നെയും മർ​ദിച്ചതെന്ന് പ്രസിഡന്റ്

March 4, 2026
കൈക്കൂലി-കേസിൽ-ജയിലിലായ-എംവിഡി-പുറത്തിറങ്ങിയപ്പോൾ-സ്വീകരണമൊരുക്കി-ഡ്രൈവിം​ഗ്-സ്കൂൾ-ഉടമകൾ;-ആലപ്പുഴയിൽ-നിന്നും-കോട്ടയത്തേയ്ക്ക്-ബസ്-കയറി-അവരെത്തി
KERALA

കൈക്കൂലി കേസിൽ ജയിലിലായ എംവിഡി പുറത്തിറങ്ങിയപ്പോൾ സ്വീകരണമൊരുക്കി ഡ്രൈവിം​ഗ് സ്കൂൾ ഉടമകൾ; ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് ബസ് കയറി അവരെത്തി

March 4, 2026
ആളുകള്‍-എന്തെങ്കിലും-ചോദിക്കുമോ,-കമന്റ്-ചെയ്യുമോ-എന്നൊക്കെ-പേടിച്ചിരുന്നു,-ഭഗവാന്റെ-അനുഗ്രഹം-കൊണ്ട്-ആരും-മോശം-പറഞ്ഞില്ല,-ജയിലിലെ-ആദ്യത്തെ-രണ്ട്-ദിവസം-ബുദ്ധിമുട്ടായിരുന്നെങ്കിലും-പിന്നീട്-വളരെ-പോസിറ്റീവായിരുന്നു-ശാലു-മേനോന്‍
KERALA

ആളുകള്‍ എന്തെങ്കിലും ചോദിക്കുമോ, കമന്റ് ചെയ്യുമോ എന്നൊക്കെ പേടിച്ചിരുന്നു, ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആരും മോശം പറഞ്ഞില്ല, ജയിലിലെ ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് വളരെ പോസിറ്റീവായിരുന്നു- ശാലു മേനോന്‍

March 3, 2026
സ്വർണ്ണവില-വർദ്ധനവ്:-വില-സംരക്ഷണം-നൽകുന്നതിന്-സുതാര്യമായ-മാനദണ്ഡങ്ങൾ-ഏർപ്പെടുത്താൻ-ജ്വല്ലറി-അസോസിയേഷൻ;-ഏറ്റവും-കുറഞ്ഞ-അഡ്വാൻസ്-തുക-30%-30-ദിവസത്തേക്ക്
KERALA

സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്

March 3, 2026
Next Post
ആദ്യ-ദിനം-തന്നെ-സര്‍ക്കാരിനെ-തിരുത്തി:-ആരീഫ്-മുഹമ്മദ്-ഖാന്റെ-വിശ്വസ്തരെ-സ്ഥലം-മാറ്റി-സര്‍ക്കാര്‍,-തിരിച്ചെടുത്ത്-ആര്‍ലേകര്‍

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

സ്‌കൂള്‍-കലോത്സവം-നാളെ-തുടങ്ങും;-രാവിലെ-9ന്-പ്രധാന-വേദിയായ-സെന്‍ട്രല്‍-സ്‌റ്റേഡിയത്തില്‍-(എംടി-നിള)-പതാക-ഉയരും

സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും; രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ (എംടി നിള) പതാക ഉയരും

മന്ത്രി-വി.-അബ്ദുറഹിമാന്‍-ജയിച്ചത്-എസ്ഡിപിഐ-വോട്ടില്‍;-സിപിഎം-പ്രതിരോധത്തില്‍

മന്ത്രി വി. അബ്ദുറഹിമാന്‍ ജയിച്ചത് എസ്ഡിപിഐ വോട്ടില്‍; സിപിഎം പ്രതിരോധത്തില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പുരയ്ക്ക് തീകൊടുത്തിട്ട്, അതിന്റെ മൂട്ടിലിരുന്ന് ബീഡിവലിക്കുന്ന ട്രംപ് തന്ത്രം!! ഡിഎഫ്സി വഴി ഇൻഷുറൻസ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ത്? നേവി എസ്കോർട്ട് പോകാൻ മാത്രം കപ്പൽ അമേരിക്കയുടെ പക്കലുണ്ടോ? ആഗോള വിപണിയിൽ എണ്ണവില 10 മുതൽ 15% ഉയരുന്നു, അമേരിക്ക പണപ്പെരുപ്പത്തിലേക്കോ? ട്രംപിന്റെ പുതിയ നീക്കങ്ങൾ ഇടക്കാല തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?
  • ഡ്യൂക്ക് ഓഫ് എഡിൻബറോ പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണൽ വിദ്യാർത്ഥിനിക്ക്
  • ശത്രുവിന്റെ കണ്ണ് തന്നെ അടിച്ചുതകർത്ത് ഇറാൻ!! എതിരാളി തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ വരെ 5,000 കി.മീ. ദൂരത്ത് നിന്നെ പിടിച്ചെടുക്കുന്ന കേമൻ, ലോകത്ത് സ്ഥാപിച്ചിട്ടുള്ളത് വെറും ആറിടങ്ങളിൽ മാത്രം… 1.1 ബില്യൺ ഡോളർ മുതൽ മുടക്കിയ ഖത്തറിലെ അമേരിക്കൻ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ റഡാർ സംവിധാനത്തെ തകർത്തു, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
  • ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്
  • കൊണ്ടും കൊടുത്തും യുദ്ധം മുന്നോട്ട്… കൊടുക്കും തോറും വർദ്ധിക്കുന്നതോ സാമ്പത്തീക ഭാരവും! ഇറാനും യുഎസും സഖ്യകക്ഷികളും കിതയ്ക്കുന്നു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.