Wednesday, December 10, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഡീപ് സ്‌റ്റേറ്റ് സത്യമാണ്; നിഴൽപോലെ വ്യാപകം : ഡോ. ശാന്താ നെടുങ്ങാടി, ഭാരതീയ വിചാരകേന്ദ്രം സെമിനാർ

by News Desk
January 3, 2025
in KERALA
ഡീപ്-സ്‌റ്റേറ്റ്-സത്യമാണ്;-നിഴൽപോലെ-വ്യാപകം-:-ഡോ.-ശാന്താ-നെടുങ്ങാടി,-ഭാരതീയ-വിചാരകേന്ദ്രം-സെമിനാർ

ഡീപ് സ്‌റ്റേറ്റ് സത്യമാണ്; നിഴൽപോലെ വ്യാപകം : ഡോ. ശാന്താ നെടുങ്ങാടി, ഭാരതീയ വിചാരകേന്ദ്രം സെമിനാർ

കോഴിക്കോട്: അമേരിക്കൻ താൽപര്യത്തിൽ വിശാലമായ ഡീപ് സ്‌റ്റേറ്റ് ഭാരതത്തിൽ പ്രവർത്തിക്കുന്നുവെന്നത് സത്യമാണെന്നും നിഴൽപോലെ ആയതിനാൽ ആരേയും പിടികൂടാൻ എളുപ്പമല്ലെന്നും വിദേശകാര്യ നയവിദഗ്ധ ഡോ. ശാന്താ നെടുങ്ങാടി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വാർഷിക സമ്മേളനത്തിന് മുന്നോടിയായി ഡീപ് സ്‌റ്റേറ്റിന്റെ ഇടപെടൽ ഭാരതത്തിൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഒരു രാജ്യത്തിന്റെ എല്ലാ തലത്തിലും തരത്തിലുമുള്ള സുരക്ഷയെയും ബാധിക്കുന്ന പ്രവർത്തനമായ ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനം ഓരോ കലത്തും രീതി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക കേന്ദ്രീകരിച്ച് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന ഈ സംവിധാനം ഇപ്പോൾ ആഗോള ശൃംഖലയായിക്കഴിഞ്ഞുവെന്ന് അവർ വിശദീകരിച്ചു.

ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത ഇക്കൂട്ടരിൽ ആരേയും പിടികൂടാൻ കഴിയില്ല. കാരണം നിഴൽ ഉണ്ടെങ്കിലും നിഴലിനെ തൊട്ടറിയാൻ കഴിയാത്തതുപോലെയാണ്; നിഴലിന് പിന്നിലായിരിക്കുമല്ലോ യഥാർത്ഥ ആൾ. 1960 കളിൽത്തന്നെ ഭാരതത്തെ ലക്ഷ്യമിട്ട് അമേരിക്ക ഈ ഡീപ് സ്‌റ്റേറ്റ് സംവിധാനം കൂടുതൽ ശക്തമാക്കി.

അതിൽ ശക്തമായ സൈനിക, ബുദ്ധികേന്ദ്ര, സാമ്പത്തിക, ഉദ്യോഗസ്ഥ ശക്തികൾ ഉണ്ടായിരുന്നു. അവർ ആര് ഭാരതം ഭരിച്ചാലും ഈ രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഭാരത്തിന്റെ യഥാർത്ഥ ശക്തി അന്നേ് തിരിച്ചറിഞ്ഞതിനാൽ ഈ രാജ്യത്തെക്കുറിച്ച് മോശം പ്രചാരണങ്ങൾ നടത്തി. യുഎസിനെതിരേ നിൽക്കുന്നവരെയെല്ലാം അമേരിക്ക കേന്ദ്രീകരിച്ച ഡീപ് സ്‌റ്റേറ്റ് ലക്ഷ്യമിട്ടിരുന്നു. പിന്നീട് ആഗോളവൽക്കരണം വന്നതോടെ ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനം പലരീതിയിൽ പലതരത്തിൽ വ്യാപകമായി, ഡോ.ശാന്താ നെടുങ്ങാടി പറഞ്ഞു.

1998 ഭാരതം ആണവ രാജ്യമായതോടെ അമേരിക്ക ഏറെ പേടിച്ചു. എന്നാൽ വാജ്‌പേയി സർക്കാരിനു ശേഷം തുടർന്നവന്ന യുപിഎ സർക്കാർ, രാജ്യം ആണവശക്തിയാണെങ്കിലും അമേരിക്കയ്‌ക്കും മറ്റും അനുസരിച്ച് തുടർന്നു. എന്നാൽ, നരേന്ദ്ര മോദി അധികാരത്തിൽ വന്നപ്പോൾ നയനിലപാടുകളിലൂടെ രാജ്യം വളർന്നുയർന്നു. മോദി സർക്കാരിനെ അട്ടിമറിച്ച് ആ നടപടികളുടെ തുടർച്ച ഇല്ലാതാക്കാൻ ഡീപ് സ്‌റ്റേറ്റ് ശ്രമിച്ചു. 2019 ൽ അത് നടന്നില്ല.

ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങൾ, പഞ്ചാബുകാർക്കുപോലും വേണ്ടാത്ത ഖാലിസ്ഥാൻ വാദം, കട്ടിങ് സൗത്ത് പോലുള്ള വിഷയങ്ങൾ, തെറ്റായ പ്രചാരണങ്ങൾ ഇതൊക്കെ ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനമാണ്. ഭാരതത്തിന്റെ നാണയമായ ‘റുപേ’ നാളെ അരേിക്കൻ ഡോളറിന് ഭീഷണിയാകുമെന്ന ആശങ്കയും ഡീപ് സ്‌റ്റേറ്റ് പ്രവർത്തനത്തിന്റെ കാരണമാണ്.

യുഎഇയും റഷ്യയും പോലും റുപേയെ അനുകൂലിക്കുന്നു. ഡോളറിനെ മുമ്പ് വെല്ലുവിളിച്ച ഒരാൾ ഗദ്ദാഫി ആയിരുന്നു. ഡീപ് സ്‌റ്റേറ്റ് ഭാരതത്തിന്റെ വിവിധ സ്രോതസ്സുകളെ മൂന്നു തരത്തിൽ ഇപ്പോൾ ലക്ഷ്യമിടുന്നു. സാമ്പത്തിക മേഖലയിൽ, സാമൂഹ്യ മേഖലയിൽ, സൗഹൃദരാജ്യങ്ങളിലൂടെ. നമ്മുടെ രാജ്യത്തെ ജനങ്ങളെത്തന്നെ തമ്മിലടിപ്പിക്കുകയാണ് അതിന്റെ ഒരു വഴി.

ആദ്യം മാലിദ്വീപിൽ, പിന്നെ ശ്രീലങ്കയിൽ, ബംഗ്ലാദേശിൽ കണ്ടത് അതാണ്. ഡീപ് സ്‌റ്റേറ്റില്ല, അത് സങ്കൽപ്പം മാത്രമാണ് എന്നു പറയുന്നത് തെറ്റാണ്. സമ്പന്നന്മാർ കൊട്ടാരങ്ങളിലിരുന്ന് അതിന്റെ കളികാണുകയാണ്, സാധാരണക്കാരാണ് അതിന്റെ പ്രശ്‌നങ്ങൾ തെരുവുകളിൽ അനുഭവിക്കുന്നത്, ഡോ.ശാന്താ നെടുങ്ങാടി പറഞ്ഞു.

ഡീപ് സ്‌റ്റേറ്റിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തിയും അതിലെ കണ്ണികളും അവർ കാലങ്ങളായി ചെയ്്തുകൊണ്ടിരിക്കുന്ന പ്രവർത്തനവും രേഖാമൂലം ജെഎൻയു റിസർച്ച് സ്‌കോളറും എഴുത്തുകാരനുമായ വിഷ്ണു അരവിന്ദ് വിവരിച്ചു. അധികാരം ഏതുവിധേനയും കിട്ടാൻ എന്തും ചെയ്യുന്നവർ ഡീപ് സ്‌റ്റേറ്റിന്റെ കളിപ്പാവയായി രാജ്യത്തിനെതിരേ പ്രവർത്തിക്കുകയാണെന്ന് വിഷ്ണു അരവിന്ദ് പറഞ്ഞു.

ഡീപ് സ്‌റ്റേറ്റ് ഇന്ന് നേരിട്ട് യുദ്ധം നടത്തുകയല്ല, ആഖ്യാനങ്ങളിലൂടെ ഭാരതത്തിൽ സംഘർഷങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ.കെ.പി. സോമരാജൻ ചൂണ്ടിക്കാട്ടി. അഡ്വ. പി ജയഭാനു അദ്ധ്യക്ഷനായി.വിചാരകേന്ദ്രം ഉത്തരമേഖല സെക്രട്ടറി പി.ബാലഗോപാലൻ സ്വാഗതം പറഞ്ഞു.ജില്ലാ സിക്രട്ടറി എ .അനിരുദ്ധൻ നന്ദി പറഞ്ഞു.

ShareSendTweet

Related Posts

ആകെ-12391-വാര്‍ഡുകള്‍;-ഏഴ്-ജില്ലകളിലെ-വിധിയെഴുത്ത്-ആരംഭിക്കാൻ-ഇനി-മണിക്കൂറുകള്‍-മാത്രം,-രാവിലെ-ഏഴ്-മുതല്‍-വോട്ടെടുപ്പ്
KERALA

ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്

December 10, 2025
പരാതിക്കാരിയുടെ-മൊഴികളില്‍-വൈരുധ്യം,-സമ്മർദത്തിനും-സാധ്യത;-രാഹുലിനെതിരെ-ബലാത്സംഗക്കുറ്റം-തെളിയിക്കാന്‍-രേഖകളില്ല;
KERALA

പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല;

December 10, 2025
കടയിൽ-പോകുന്നുവെന്ന്-പറഞ്ഞ്-വീട്ടിൽ-നിന്നിറങ്ങിയ-19-കാരി-പിന്നീട്-തിരിച്ചു-വന്നില്ല,-മലയാറ്റൂരിൽ-രണ്ടു-ദിവസം-മുമ്പ്-കാണാതായ-ചിത്രപ്രിയയുടെ-മരണം-കൊലപാതകം?-തലയ്ക്ക്-പിന്നിൽ-ആഴമുള്ള-മുറിവ്,-രണ്ടുപേർ-കസ്റ്റഡിയിൽ,-പിടിയിലായവർ-മരിക്കുന്നതിന്-മുൻപ്-പെൺകു‌ട്ടിയുമായി-ഫോണിൽ-സംസാരിച്ചവർ
KERALA

കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകു‌ട്ടിയുമായി ഫോണിൽ സംസാരിച്ചവർ

December 10, 2025
രാഹുലിനെതിരെ-എഡിജിപിയെ-വിളിച്ചുവരുത്തി-കേസെടുപ്പിച്ചത്-മുഖ്യമന്ത്രിയുടെ-ഓഫിസിൽ-പരാതിയെത്തിയ-ആ-രാത്രി-തന്നെ!!-ഇടതു-സഹയാത്രികനായ-പി.ടി-കുഞ്ഞുമുഹമ്മദിനെതിരെ-പരാതിയെത്തിയത്-നവംബറിൽ,-12-ദിവസം-പരാതി-പുറംലോകം-കണ്ടില്ല,-പോലീസ്-കേസെടുത്തത്-സമ്മർദത്തിനൊടുവിൽ
KERALA

രാഹുലിനെതിരെ എഡിജിപിയെ വിളിച്ചുവരുത്തി കേസെടുപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയെത്തിയ ആ രാത്രി തന്നെ!! ഇടതു സഹയാത്രികനായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതിയെത്തിയത് നവംബറിൽ, 12 ദിവസം പരാതി പുറംലോകം കണ്ടില്ല, പോലീസ് കേസെടുത്തത് സമ്മർദത്തിനൊടുവിൽ

December 9, 2025
വഞ്ചിയൂരിലെ-രണ്ടാം-ബൂത്തിൽ-മാത്രം-സിപിഎം-നടത്തിയത്-200-കള്ളവോട്ട്,-കുന്നുകുഴിയിൽ-വോട്ട്-ചെയ്ത-യുവതി-തന്നെ-വഞ്ചിയൂരിലും-വോട്ട്-ചെയ്തു,-ഇതുതെളിയിക്കും-കരമന-ജയൻ,-തെരഞ്ഞെടുപ്പ്-ഉദ്യോ​ഗസ്ഥരും-സിപിഎമ്മും-ഒത്തുകളിക്കുന്നു,-ആരോപണവുമായി-ബിജെപി,-സംഘർഷത്തിനു-പിന്നിൽ-ട്രാൻസ്ജെൻഡറെ-ആക്ഷേപിച്ചത്-സിപിഎം
KERALA

വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം നടത്തിയത് 200 കള്ളവോട്ട്, കുന്നുകുഴിയിൽ വോട്ട് ചെയ്ത യുവതി തന്നെ വഞ്ചിയൂരിലും വോട്ട് ചെയ്തു, ഇതുതെളിയിക്കും- കരമന ജയൻ, തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരും സിപിഎമ്മും ഒത്തുകളിക്കുന്നു, ആരോപണവുമായി ബിജെപി, സംഘർഷത്തിനു പിന്നിൽ ട്രാൻസ്ജെൻഡറെ ആക്ഷേപിച്ചത്- സിപിഎം

December 9, 2025
എൽഡിഎഫിനു-കുത്തിയാൽ-പച്ച-തെളിയുന്നത്-ബിജെപിയുടെ-അക്കൗണ്ടിൽ!!-പൂവച്ചലിൽ-വോട്ടിങ്-യന്ത്രത്തിൽ-ക്രമക്കേടെന്ന്-ആരോപണം,-ഒന്നരമണിക്കൂർ-പോളിങ്-തടസപ്പെട്ടു,-തെരഞ്ഞെടുപ്പ്-കമ്മീഷന്-പരാതി-നൽകും,-റീ-പോളിങ്-അവസരം-വേണമെന്ന്-എൽഡിഎഫ്
KERALA

എൽഡിഎഫിനു കുത്തിയാൽ പച്ച തെളിയുന്നത് ബിജെപിയുടെ അക്കൗണ്ടിൽ!! പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടെന്ന് ആരോപണം, ഒന്നരമണിക്കൂർ പോളിങ് തടസപ്പെട്ടു, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും, റീ പോളിങ് അവസരം വേണമെന്ന് എൽഡിഎഫ്

December 9, 2025
Next Post
നാല്-സിപിഎം-നേതാക്കൾക്കും-ഇരട്ടജീവപര്യന്തം-കിട്ടണമായിരുന്നു-:-ശിക്ഷാവിധിയിൽ-തൃപ്തരല്ലെന്ന്-കൊല്ലപ്പെട്ട-യുവാക്കളുടെ-കുടുംബം

നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നു : ശിക്ഷാവിധിയിൽ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം

എക്‌സൈസുകാർ-‘ഡേയ്-തെറ്റായി-പോയി’-എന്ന്-പറഞ്ഞാൽ-മതി-:-കഞ്ചാവ്-കേസിൽ-വീണ്ടും-ന്യായീകരണവുമായി-സജി-ചെറിയാൻ

എക്‌സൈസുകാർ ‘ഡേയ് തെറ്റായി പോയി’ എന്ന് പറഞ്ഞാൽ മതി : കഞ്ചാവ് കേസിൽ വീണ്ടും ന്യായീകരണവുമായി സജി ചെറിയാൻ

സെൻറ് മേരീസ് കത്തീഡ്രലിൽ പുതുവത്സര ശുശ്രുഷകൾ നടന്നു.

സെൻറ് മേരീസ് കത്തീഡ്രലിൽ പുതുവത്സര ശുശ്രുഷകൾ നടന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആകെ 12391 വാര്‍ഡുകള്‍; ഏഴ് ജില്ലകളിലെ വിധിയെഴുത്ത് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം, രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ്
  • പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം, സമ്മർദത്തിനും സാധ്യത; രാഹുലിനെതിരെ ബലാത്സംഗക്കുറ്റം തെളിയിക്കാന്‍ രേഖകളില്ല;
  • വോട്ടിംഗ് മെഷീൻ തകരാർ! ആലപ്പുഴ മണ്ണഞ്ചേരിയിൽ ഡിസംബർ 11ന് റീപോളിങ്
  • വാഹന പ്രേമികൾക്ക് സന്തോഷവാർത്ത; ഡിസംബറിൽ വാഹനം വാങ്ങാം വിലക്കുറവിൽ
  • ഇന്ത്യൻ റോഡുകൾ ഇനി ഇവൻ ഭരിക്കും! ഭാരത്‌ബെൻസിൻ്റെ പുതിയ 19.5 ടൺ കിംഗ് BB1924 എത്തി

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.