Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഡോ. ആനന്ദരാജിന്റെ സംസ്‌കൃത വരികള്‍ ഇനി പ്രവാസി രാഷ്‌ട്രഗാനം; നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി

by News Desk
January 12, 2025
in KERALA
ഡോ.-ആനന്ദരാജിന്റെ-സംസ്‌കൃത-വരികള്‍-ഇനി-പ്രവാസി-രാഷ്‌ട്രഗാനം;-നിര്‍ദ്ദേശം-നല്‍കിയത്-പ്രധാനമന്ത്രി

ഡോ. ആനന്ദരാജിന്റെ സംസ്‌കൃത വരികള്‍ ഇനി പ്രവാസി രാഷ്‌ട്രഗാനം; നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി

തിരുവല്ല: താനെഴുതിയ വരികള്‍ ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ആലപിക്കപ്പെടുമെന്നതിന്റെ സന്തോഷത്തിലാണ് പന്തളം എന്‍എസ്എസ് കോളജിലെ സംസ്‌കൃത വിഭാഗം അധ്യാപകന്‍ ഡോ. ആനന്ദരാജ്. ഭുവനേശ്വറില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലായിരുന്നു രാഷ്‌ട്രഭക്തി വിളിച്ചോതുന്ന സ്വാഗതഗാനം ആദ്യം ആലപിച്ചത്. ഗാനം കേട്ട പ്രധാനമന്ത്രി നരേന്ദ്രമോദി വേദിയില്‍ വച്ച് തന്നെ ഗാനത്തെ പ്രശംസിക്കുകയും ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ഇത് ആലപിക്കണമെന്നും നിര്‍ദ്ദേശിക്കുകയുമായിരുന്നു.

രാഷ്‌ട്രഭക്തി വിളിച്ചോതി ഡോ. ആനന്ദരാജ് ജി. സംസ്‌കൃതത്തില്‍ എഴുതിയ വരികളാണ് പ്രധാനമന്ത്രിയുടെ ഹൃദയം തൊട്ടത്. ഇടയ്‌ക്ക് ഹിന്ദിയും ഉപയോഗിച്ചിട്ടുണ്ട്. വസുധൈവകുടുംബകം എന്ന ആശയമാണ് ഗാനത്തിന്റെ കാതല്‍. ഭാരതം വിശ്വഗുരുവായി മാറണം, ഭാരതാംബയുടെ ആലിംഗനത്തിലെത്തി ഏവരും ഐകമത്യം അനുഭവിക്കണം, ഭാരതീയതയും ലോകനന്മയും രണ്ടല്ല, ലോകത്ത് എവിടെയായാലും ഭാരതീയര്‍ ഒന്ന് എന്നിങ്ങനെ പ്രവാസി ഭാരതീയരെ ഒന്നിപ്പിക്കുന്ന പ്രബോധനമാണ് ഗാനത്തിലെ വരികള്‍.

‘വികസിത് ഭാരത്-2047’ എന്ന രാഷ്‌ട്രനയത്തെ പ്രഖ്യാപിക്കുന്ന ഡോ. ആനന്ദരാജിന്റെ വരികള്‍ക്ക് ഗ്രാമിപുരസ്‌കാര ജേതാവായ റിക്കികേജാണ് സംഗീതം നല്കിയത്. റിക്കി കേജ് ടീമില്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന മ്യൂസിക് കമ്പോസര്‍ ഗോപീകൃഷ്ണനും സഹോദരി ഡോ. ലക്ഷ്മിദാസുമാണ് ഇതിന് നിമിത്തമായത്. പ്രവാസി ഭാരതീയര്‍ക്കായി ഗ്രാമി 3-എക്സ് റിക്കി ടീം ഏറ്റെടുത്ത ആല്‍ബത്തിന്റെ ബേസ് തീം ഡോ. ലക്ഷ്മിദാസാണ് ആനന്ദരാജിനു കൈമാറിയത്. വരികള്‍ ഒരു മണിക്കൂറിനുള്ളില്‍ ചിട്ടപ്പെടുത്തുകയായിരുന്നു. തന്റെ വരികളെ പ്രധാനമന്ത്രി അംഗീകരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ. ആനന്ദരാജ് ജന്മഭൂമിയോടു പറഞ്ഞു. സംഗീതം നല്കിയവര്‍ അത് ഭംഗിയാക്കി. മറ്റ് വേദികളിലും പാടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ അഭിമാനമുണ്ട്. സംസ്‌കൃതത്തിന് ലഭിക്കുന്ന അംഗീകാരമായാണ് ഇതിനെ കാണുന്നത്. സംസ്‌കൃതത്തില്‍ മാത്രമുള്ള ഇത്തരം വിശിഷ്ടവിഭവങ്ങള്‍ ലോകവേദിയില്‍ എത്താന്‍ താന്‍ ഒരു മാധ്യമമായി എന്നതില്‍ സന്തോഷമുണ്ടെന്നും ഡോ. ആനന്ദരാജ് പറഞ്ഞു.

ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിയായ ഡോ. ആനന്ദരാജ് ജി. ചേരിയില്‍ വീട്ടില്‍ വി.ആര്‍. ഗോപാലകൃഷ്ണന്‍ നായരുടെയും ചങ്ങനാശ്ശേരി അമ്മാഞ്ചിയില്‍ സേതുക്കുട്ടിയമ്മയുടെയും രണ്ടാമത്തെ മകനാണ്. ജ്യേഷ്ഠന്‍ അമൃതരാജ് ജി. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്ററാണ്. കുറിച്ചിമുട്ടം കുട്ടമത്ത് കാര്‍ത്തിക വീട്ടില്‍ ആശ എന്‍. കൃഷ്ണ ഭാര്യയും ഹരിഗോവിന്ദ്, രാമകൃഷ്ണന്‍, അദിതി ദീക്ഷിത് എന്നിവര്‍ മക്കളുമാണ്.

ഡോ. ആനന്ദരാജ് ജി. എംജി സര്‍വകലാശാലയില്‍ നിന്ന് മീമാംസ, ന്യായ ദര്‍ശനങ്ങളുടെ കേരളത്തിലെ പരമ്പര എന്ന വിഷയത്തില്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തിലാണ് ഡോക്ടറേറ്റ് നേടിയത്.

കേരള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ സംസ്‌കൃതത്തില്‍ എംഎ ബിരുദം കരസ്ഥമാക്കി. അധ്യാപനത്തിന് പുറമേ മീമാംസ, ഭാരതീയ ജ്ഞാനവ്യവസ്ഥ, വേദപഠനങ്ങള്‍ തുടങ്ങിയവയില്‍ ഡോ. ആനന്ദരാജ് ഉപരിഗവേഷണം ചെയ്യുന്നുണ്ട്. സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ ഒട്ടേറെ പുസ്തകങ്ങളും ഗവേഷണ ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

 

ShareSendTweet

Related Posts

ലഹരി-വിരുദ്ധ-പ്രവർത്തനങ്ങളുടെ-മുന്നണി-പോരാളി,-കഴിഞ്ഞ-ദിവസം-വളപട്ടണത്ത്-സംഘടിപ്പിച്ച-ലഹരിവിരുദ്ധ-റാലിയുടെ-സംഘാടകരിൽ-ഒരാൾ,-കാറിൽ-രഹസ്യ-അറയുണ്ടാക്കി-എംഡിഎംഎ-കടത്തിയ-സിപിഎം-നേതാവ്-അറസ്റ്റിൽ
KERALA

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

July 7, 2025
കിണറ്റിൽ-വീണ്-മരിച്ചെന്ന്-കരുതി…,-പുറത്തെടുക്കുന്നതിനിടെ-കൺപോളയിൽ-ഇളക്കം;-വയോധികയ്ക്ക്-അദ്ഭുത-രക്ഷ
KERALA

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി…, പുറത്തെടുക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

July 7, 2025
‘കേരളം-മിഷൻ-2025’-;-അമിത്ഷാ-12ന്-പ്രഖ്യാപിക്കും,-കേരളത്തിലെ-10,000-വാർഡുകളിൽ-ജയം-ലക്ഷ്യം
KERALA

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

July 7, 2025
ഇടുക്കി-ജില്ലയിൽ-ജീപ്പ്-സവാരി,-ഓഫ്-റോഡ്-സവാരി-നിരോധനം;-കളക്ടർ-ഉത്തരവിട്ടത്-തുടരെത്തുടരെ-അപകടങ്ങളുണ്ടായതോടെ
KERALA

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

July 7, 2025
സുന്നത്ത്-കർമത്തിനായി-അനസ്തേഷ്യ,-പിന്നാലെ-പിഞ്ചുകുഞ്ഞിന്‍റെ-മരണം;-കോഴിക്കോട്-മെഡിക്കൽ-കോളജിൽ-ഇന്ന്-പോസ്റ്റുമോർട്ടം
KERALA

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

July 7, 2025
ഉപരാഷ്ട്രപതി-ഇന്ന്-ഗുരുവായൂരിൽ;-വിവാഹത്തിനും-ചോറൂണിനും-ക്ഷേത്ര-ദർശനത്തിനും-രാവിലെ-8-മുതൽ-10-വരെ-നിയന്ത്രണം
KERALA

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

July 7, 2025
Next Post
അജിത്കുമാറിന്-ക്ലീന്‍ചിറ്റ്-നല്‍കിയ-റിപ്പോര്‍ട്ട്-വിജിലന്‍സ്-ഡയറക്ടര്‍-മടക്കി

അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ മടക്കി

ഐഎഎസ്-തലപ്പത്തെ-ചേരിപ്പോര്-ശക്തിപ്രാപിക്കുന്നു;-ബി.-അശോക്-നിയമനടപടിയിലേക്ക്

ഐഎഎസ് തലപ്പത്തെ ചേരിപ്പോര് ശക്തിപ്രാപിക്കുന്നു; ബി. അശോക് നിയമനടപടിയിലേക്ക്

തിരുവനന്തപുരത്ത്-ലോഡ്ജിൽ-യുവാവും-യുവതിയും-മരിച്ച-നിലയിൽ

തിരുവനന്തപുരത്ത് ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നന്നായി ആസ്വദിച്ചോളു, പക്ഷെ കാര്യമില്ല, അമേരിക്കയിൽ ഇതുവരെ മൂന്നാം കക്ഷി വിജയിച്ച ചരിത്രമില്ല!! കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇലോൺ മസ്‌ക് പൂർണ്ണമായും വഴി തെറ്റിപ്പോയിരിക്കുന്നതിൽ ദുഃഖം തോന്നുന്നു, – ട്രംപ്
  • ന്യൂജെന്‍ ട്രാക്ക്; പെരുമ്പാവൂരില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്‌കേറ്റിങ് റിങ്
  • അനിമേഷ് കുജൂര്‍ വേഗതയേറിയ ഭാരതീയന്‍
  • സ്പാനിഷ് മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡി ആഴ്‌സണലില്‍
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളി, കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ, കാറിൽ രഹസ്യ അറയുണ്ടാക്കി എംഡിഎംഎ കടത്തിയ സിപിഎം നേതാവ് അറസ്റ്റിൽ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.