
മൂവാറ്റുപുഴ ആവോലിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ അശ്വിൻ (17) ആണ് അപകടത്തിൽ മരിച്ചത്. അപകടം നടന്ന വള്ളിക്കട കടവിനു തൊട്ടുതാഴെയുള്ള ഭാഗത്തുനിന്നുമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. അശ്വിനോടൊപ്പം ഒഴുക്കിൽപ്പെട്ട പരീക്കപീടിക സ്വദേശി ബിനുവിന്റെ മകൻ ക്രിസിനായി നിലവിൽ അഗ്നിശമന സേനയുടെയും സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ നടന്നുവരികയാണ്.
കഴിഞ്ഞദിവസം വൈകിട്ട് കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. വൈകിട്ട് മുതൽ രാത്രി വൈകുന്നത് വരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കനത്ത ഇരുട്ടും ഒഴുക്കും കാരണം കണ്ടെത്താനായിരുന്നില്ല.
The post മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി! appeared first on Express Kerala.









