Sunday, July 6, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….

by News Desk
January 23, 2025
in ENTERTAINMENT
നാല്-രാഗങ്ങളില്‍-ചാലിച്ചെടുത്ത-ഒരു-പാട്ട്…എംബിഎസ്-ശാസ്ത്രീയസംഗീതമറിയാത്ത-ജയചന്ദ്രനെക്കൊണ്ട്-ഒരാഴ്ച-കഷ്ടപ്പെട്ടിരുന്ന്-പാടിച്ചെടുത്ത-ആ-പാട്ട്….

നാല് രാഗങ്ങളില്‍ ചാലിച്ചെടുത്ത ഒരു പാട്ട്…എംബിഎസ് ശാസ്ത്രീയസംഗീതമറിയാത്ത ജയചന്ദ്രനെക്കൊണ്ട് ഒരാഴ്ച കഷ്ടപ്പെട്ടിരുന്ന് പാടിച്ചെടുത്ത ആ പാട്ട്….

തിരുവനന്തപുരം: ഒരു അര്‍ധശാസ്ത്രീയസംഗീതഗാനമാണെങ്കിലും അതിന് ശാസ്ത്രീയസംഗീതം പഠിക്കാത്ത ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ശബ്ദം മതി എന്ന് ഉറപ്പിച്ച എംബിഎസ് എന്ന് വിളിക്കപ്പെടുന്ന എം.ബി.ശ്രീനിവാസന് വലിയൊരു കയ്യടി കൊടുക്കണം. അല്ലെങ്കില്‍ നമുക്ക് നിത്യഹരിതമായ ആ പാട്ട് കൈവിട്ടുപോയേനെ. അതാണ്.പി ജയചന്ദ്രന്റെ പാട്ടുകളിൽ ഏറ്റവും വ്യത്യസ്തമായ രാഗം ശ്രീരാഗം എന്ന അസുലഭ ഗാനം.

എം ടി സിനിമയായ ‘ബന്ധന’ത്തിന് വേണ്ടി ഒഎന്‍വി സാർ രചിച്ച് എം ബി ശ്രീനിവാസൻ സംഗീതം നൽകിയ രാഗം ശ്രീരാഗം എന്ന ഗാനം ജയചന്ദ്രന് സംസ്ഥാന അവാർഡ് നേടിക്കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയ്‌ക്ക് പരിശ്രമം ആ ഗാനത്തിന്റെ പിറവിക്ക് പിന്നിലുണ്ട്. തനിക്ക് ശാസ്ത്രീയ സംഗീതം അറിയില്ലെന്ന് പറഞ്ഞ് എംബിഎസിന്റെ പിടിയില്‍ നിന്നും ജയചന്ദ്രന്‍ പല തവണ ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷെ തനിക്ക് ഈ പാട്ടിന് ജയചന്ദ്രന്റെ ശബ്ദം തന്നെ വേണമെന്ന് എംബിഎസിന് നിര്‍ബന്ധം. നാല് രാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ പാട്ട് പഠിച്ചെടുത്ത് പാടാന്‍ ജയചന്ദ്രന്‍ ഒരാഴ്ചയോളം എടുത്തു. പക്ഷെ എംബിഎസിന് ഉറപ്പുണ്ടായിരുന്നു, എല്ലാം കഴിഞ്ഞാല്‍ മലയാളിക്ക് ഒരിയ്‌ക്കലും തള്ളിക്കളയാന്‍ പറ്റാത്ത പാട്ടായി അത് മാറുമെന്ന്. അത് തന്നെ സംഭവിച്ചു.

എംബി ശ്രീനിവാസന്‍ ഒരു രാഗമാലികയായാണ് ഈ ഗാനം സംഗീതം ചെയ്തത്. ഒരു ഗാനത്തില്‍ പല്ലവിയും അനുപല്ലവിയും ചരണവും വേറെ വേറെ രാഗങ്ങളില്‍ സംഗീതം ചെയ്യുമ്പോള്‍ അതിനെ രാഗമാലിക എന്ന് വിളിക്കാം. ഗായകരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണിത്. ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയുള്ളവര്‍ക്ക് രാഗങ്ങളില്‍ നല്ല പരിജ്ഞാനം ഉണ്ടാകും എന്നതിനാല്‍ ഒരു പാട്ടിലെ വരികള്‍ വേറെ വേറെ രാഗങ്ങളില്‍ പാടാന്‍ പ്രയാസമുണ്ടാവില്ല. യേശുദാസ് ഇതില്‍ ഒരു വിദഗ്ധനായിരുന്നു. എത്രയോ രാഗമാലികകളായ സിനിമാഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.

ഗഹനമായ സംഗീതത്തിലുള്ള എംബിഎസിന്റെ അപരിമേയമായ അറിവിന്റെ പൂർണ്ണതയാണ് രാഗം ശ്രീരാഗം.
ശ്രീ, ഹംസധ്വനി, വസന്ത , മലയമാരുതം എന്നിങ്ങനെ നാല് രാഗങ്ങളാണ് ആ പാട്ടിൽ വരുന്നത്. നാല് രാഗങ്ങളും പ്രിയപ്പെട്ടതാണ്.

ഇതില്‍ ഹംസധ്വനിയിൽ ചിട്ടപ്പെടുത്തിയ
“ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
ദാഹം സംഗമദാഹം” എന്ന വരികള്‍ ജയചന്ദ്രന്റെ ആലാപനത്തില്‍ വികാരദീപ്തമാണ്.

മലയ മാരുതരാഗത്തിലാണ്
“സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം”- ഇവിടെ ഈ ഗാനം ഒരു വിഷാദത്തിന്റെ കുങ്കുമഛായ കൈവരിക്കുന്നു.

ഇതില്‍ ഒഎന്‍വിയുടെ കാവ്യഭംഗിയും, എംബിഎസിന്റെ സംഗീതഗരിമയും , ജയചന്ദ്രന്റെ ആലാപനത്തിലെ ഭാവപ്രകാശവും കൂടിക്കലര്‍ന്ന് അവാച്യമായ ഒരു അനുഭൂതി ശ്രോതാവിന് പകര്‍ന്ന് കിട്ടുകയാണ്.

 

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
വൈദ്യുതി-ബോര്‍ഡിന്‌റെ-വരവുചെലവ്-അംഗീകരിക്കുന്നതിനുള്ള-പെറ്റീഷന്‍:-പൊതു-തെളിവെടുപ്പ്-29-ന്

വൈദ്യുതി ബോര്‍ഡിന്‌റെ വരവുചെലവ് അംഗീകരിക്കുന്നതിനുള്ള പെറ്റീഷന്‍: പൊതു തെളിവെടുപ്പ് 29 ന്

ഒയാസിസ്-കമ്പനിക്ക്-ബ്രൂവറി-തുടങ്ങാന്‍-അനുമതി-നല്‍കിയതിനെ-മുഖ്യമന്ത്രി-ന്യായീകരിച്ചത്-പ്രതിഷേധാര്‍ഹം:-കെ.സുരേന്ദ്രന്‍

ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്‍ഹം: കെ.സുരേന്ദ്രന്‍

കൈക്കൂലി-വാങ്ങവെ-പൊലീസ്-ഉദ്യോഗസ്ഥന്‍-വിജിലന്‍സ്-പിടിയിലായി

കൈക്കൂലി വാങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.