Thursday, July 3, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

മണിയൻപിള്ള രാജുവിന് കാൻസറോ?; പഴയ രൂപമേയല്ല… മെലിഞ്ഞ് കവിളുകൾ ഒട്ടി അവശനായി, സോഷ്യൽമീഡിയയിൽ ചർച്ച!

by News Desk
January 24, 2025
in ENTERTAINMENT
മണിയൻപിള്ള-രാജുവിന്-കാൻസറോ?;-പഴയ-രൂപമേയല്ല…-മെലിഞ്ഞ്-കവിളുകൾ-ഒട്ടി-അവശനായി,-സോഷ്യൽമീഡിയയിൽ-ചർച്ച!

മണിയൻപിള്ള രാജുവിന് കാൻസറോ?; പഴയ രൂപമേയല്ല… മെലിഞ്ഞ് കവിളുകൾ ഒട്ടി അവശനായി, സോഷ്യൽമീഡിയയിൽ ചർച്ച!

മല… കുഞ്ഞിന്റെ പേര് മല…’, മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്പോൾ മലയാളികൾക്ക് ആദ്യം മനസിൽ വരുന്നത് ഈ ഡയലോ​ഗും മിന്നാരത്തിലെ പാലയിൽ നിന്നും വന്ന നീനയുടെ ഭർത്താവ് ലാസറിനേയുമാണ്. ഇന്നും മിന്നാരത്തിലെ മോഹൻലാലിന്റെയും മണിയൻപിള്ള രാജുവിന്റെയും കോമ്പിനേഷൻ സീനുകൾ ആവർത്തിച്ച് കണ്ട് മലയാളികൾ ചിരിക്കാറുണ്ട്. നടൻ എന്നതിലുപരി നിർമാതാവായുമെല്ലാം തിളങ്ങിയിട്ടുള്ള താരം നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ ഭാ​ഗമാണ്.

 

നായകൻ, സഹനടൻ, കൊമേഡിയൻ, വില്ലൻ തുടങ്ങി മണിയൻപിള്ള രാജു ചെയ്യാത്ത കഥാപാത്രങ്ങളില്ല. അറുപത്തിയൊമ്പതുകാരനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോയുമാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മണിയൻപിള്ള രാജു എത്തിയിരുന്നു

 

ഭാര്യയ്‌ക്കൊപ്പം വേദിയിലെത്തി വധൂവരന്മാർക്ക് ആശംസകൾ‌ നേർന്ന് മടങ്ങുന്ന നടന്റെ ചിത്രങ്ങളും ഫോട്ടോയുമാണ് ചർച്ചയാകുന്നത്. നടന്റെ പുതിയ ലുക്ക് തന്നെയാണ് ചർച്ചകൾക്ക് കാരണമായത്. ശരീരം മെലിഞ്ഞ് അവശനായ നിലയിലായിരുന്നു നടൻ. ശരീര ഭാരം വളരെ അധികം കുറഞ്ഞിരുന്നു. കവിളുകളും കൈകളും ക്ഷീണിച്ചിരുന്നു. ആദ്യമായാണ് ഇത്തരമൊരു രൂപത്തിൽ നടനെ മലയാളികൾ കാണുന്നത്.

 

ഇത്രയും മെലിഞ്ഞിരിക്കുന്ന രീതിയിൽ മണിയൻപിള്ള രാജുവിനെ മുമ്പ് കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ ആരോ​ഗ്യത്തിന് പ്രശ്നങ്ങളുണ്ടോ?. ആർക്കെങ്കിലും അറിയാമോ?. ഇത് പുതിയ സിനിമയ്‌ക്ക് വേണ്ടിയുള്ള മാറ്റമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഫോട്ടോ പങ്കിട്ട് ഒരാൾ റെഡ്ഡിറ്റ് കുറിച്ചത്. ഇതോടെയാണ് നടന്റെ ആരോ​ഗ്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചത്.

 

എപ്പോഴും കുടവയറും തുടുത്ത കവിളുകളുമെല്ലാമുള്ള മണിയൻപിള്ള രാജുവിനെ മാത്രമെ പ്രേക്ഷകർ കണ്ടിട്ടുള്ളു. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം മണിയൻപിള്ള രാജുവും വിവാദത്തിൽ കുടുങ്ങിയിരുന്നു. അന്ന് മീഡിയയോട് തന്റെ പ്രതികരണം അറിയിക്കാൻ എത്തിയപ്പോഴും കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ സമാനമായ രീതിയിൽ തന്നെയായിരുന്നു നടന്റെ അവസ്ഥ.

 

അതേസമയം ചർച്ചകൾ ആരംഭിച്ചപ്പോൾ നടൻ അർബുദബാധിതനാണെന്നും അതിനുള്ള ചികിത്സ എടുക്കുന്നതിനാലുമാണ് മെലിഞ്ഞ് ഇരിക്കുന്നതെന്നാണ് ചിലർ കുറിച്ചത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. കുടുംബം പോലും ഒരിക്കൽ പോലും ഇത്തരം കാര്യങ്ങളെ പറ്റി പൊതുഇടങ്ങളിൽ സംസാരിച്ചിട്ടില്ല. മറ്റ് ചിലർ നടന് ഡയബറ്റിക്സ് പ്രശ്നങ്ങളുള്ളതിനാലാണ് അവശനായി കാണപ്പെടുന്നതെന്ന് കുറിച്ചു

 

പൊതുവെ താരങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾ വരുമ്പോൾ ആരാധകർ തന്നെ ലക്ഷണങ്ങൾ വെച്ച് അസുഖം പ്രവചിക്കുന്നത് സ്ഥിരമായി സോഷ്യൽ‌മീഡിയയിൽ കണ്ട് വരുന്ന കാഴ്ചയാണ്. അടുത്തിടെ പനി ബാധിച്ചിട്ടും പുതിയ സിനിമയുടെ ഓഡിയോ റിലീസിന് എത്തിയ വിശാലിന് മാരകമായ അസുഖങ്ങൾ ഉണ്ടെന്ന രീതിയിലായിരുന്നു കമന്റുകളും റിപ്പോർട്ടുകളും പ്രചരിച്ചത്.

 

പിന്നീട് പനി സുഖപ്പെട്ടപ്പോൾ വിശാൽ തന്നെ വന്ന് സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ച് മരണത്തിനും ജീവനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കേണ്ടി വന്ന അവസ്ഥയുണ്ടായതിനെ കുറിച്ച് ഒരു വർഷം മുമ്പ് മണിയൻ പിള്ള രാജു തുറന്ന് പറഞ്ഞിരുന്നു. രോഗത്തിന്റെ ഒരു ഘട്ടത്തിൽ നടന് ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു. കോവിഡ് രോഗം നൽകിയ ഏകാന്തതയും ശബ്ദം നഷ്ടപ്പെട്ടതിന്റെ വേദനയും ചേർന്നപ്പോൾ ആകെ വിഷമിച്ചു

 

മനസ് ദുർബലമാകാതെ പിന്തുണച്ചത് ഡോക്ടർമാർ ആയിരുന്നുവെന്നും നടൻ പറഞ്ഞിട്ടുണ്ട്. പാലും പഴവുമാണ് അവസാനമായി മണിയൻപിള്ള രാജു അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. താരത്തിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവും അഭിനയത്തിൽ സജീവമാണ്.

ShareSendTweet

Related Posts

തമിഴ്-നടന്‍-ആര്യയുടെ-വീട്ടില്‍-ആദായ-നികുതി-വകുപ്പ്-റെയ്ഡ്
ENTERTAINMENT

തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ആസിഫ്-അലി-ചിത്രം-ആഭ്യന്തര-കുറ്റവാളിയിലെ-സക്സസ്-പ്രൊമോ-സോങ്-എത്തി
ENTERTAINMENT

ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് എത്തി

June 18, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
ധനുഷ്-നായകനായെത്തുന്ന-ചിത്രം-‘കുബേര’യുടെ-ബുക്കിംഗ്-അപ്ഡേറ്റ്-പുറത്ത്
ENTERTAINMENT

ധനുഷ് നായകനായെത്തുന്ന ചിത്രം ‘കുബേര’യുടെ ബുക്കിംഗ് അപ്ഡേറ്റ് പുറത്ത്

June 17, 2025
‘പൊന്നാവണി-പൂവല്ലേ’;-‘ദ-പ്രൊട്ടക്ടറി’ലെ-ഗാനം-പുറത്ത്
ENTERTAINMENT

‘പൊന്നാവണി പൂവല്ലേ’; ‘ദ പ്രൊട്ടക്ടറി’ലെ ഗാനം പുറത്ത്

June 17, 2025
Next Post
നിയന്ത്രണം-വിട്ട്-ജയറാം-ചവിട്ടി;-ഇന്നും-ഇന്ദ്രന്‍സ്-വേദനയനുഭവിക്കുന്നു;-വര്‍ഷാവര്‍ഷം-ആയുര്‍വേദ-ചികിത്സയും!

നിയന്ത്രണം വിട്ട് ജയറാം ചവിട്ടി; ഇന്നും ഇന്ദ്രന്‍സ് വേദനയനുഭവിക്കുന്നു; വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സയും!

സംവിധായകൻ-ഷാഫി-അതീവ-​ഗുരുതരാവസ്ഥയിൽ

സംവിധായകൻ ഷാഫി അതീവ ​ഗുരുതരാവസ്ഥയിൽ

മസ്തകത്തിന്-പരിക്കേറ്റ-കാട്ടാനയെ-കണ്ടെത്തി-മയക്കുവെടിവെച്ചു-:-ദൗത്യ-സംഘത്തിന്-നേരെ-പാഞ്ഞടുത്ത്-കാട്ടാന

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു : ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇരട്ട സെഞ്ച്വറി; ഇതിഹാസങ്ങളെ ഒന്നൊന്നായി പിന്നിലാക്കി ഗില്‍
  • ആരും കുടുങ്ങിയിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് താന്‍; ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്
  • മോദിക്ക് 24 -ാം അന്താരാഷ്ട്ര പുരസ്കാരം, പരമോന്നത ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ നൽകി ആദരിച്ച് ഘാന; ‘യുദ്ധത്തിൻ്റെ കാലമല്ല’
  • ‘ഫ്ലൈയിംഗ് ടാങ്ക്’, ഇന്ത്യ കാത്തിരുന്ന അമേരിക്കൻ കരുത്ത്! 5100 കോടിയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടർ ഉടൻ സ്വന്തമാകും; ഒന്നല്ല, ആറെണ്ണം
  • ഐ.സി.എഫ്. ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി.

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.