Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സ്നേഹത്തിൻ്റെയും സൗഹൃദത്തിന്റെയും കരങ്ങൾ കോർത്ത് എസ് കെ എസ് എസ് എഫ് മനുഷ്യജാലിക

by News Desk
February 2, 2025
in BAHRAIN
സ്നേഹത്തിൻ്റെയും സൗഹൃദത്തിന്റെയും കരങ്ങൾ കോർത്ത് എസ് കെ എസ് എസ് എഫ് മനുഷ്യജാലിക

മനാമ: രാജ്യസ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സ്നേഹകരങ്ങൾ കോർത്ത് ബഹ്റൈൻ എസ് കെ എസ് എസ് എഫ് മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ” എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ ഭാഗമായാണ് ബഹ്റൈൻ എസ് കെ എസ് എസ് എഫ് മനുഷ്യജാലിക സംഘടിപ്പിച്ചത്.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ മനുഷ്യജാലിക സ്വാഗത സംഘം ചെയർമാൻ അശ്റഫ് അൻവരി ചേലക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയും ചെയ്തു.

ഇന്ത്യാ രാജ്യം ലോകത്തിന് മാതൃകയാണന്നും, മതങ്ങളിലും, ജാതികളിലും, സംസ്കാരങ്ങളിലും, ചരിത്രങ്ങളിലും ഇന്ത്യ ഒന്നാമതായി നിലകൊള്ളുന്നുവെന്നും, ആ രാജ്യത്തിന് വേണ്ടി കൂട്ടായി പ്രവത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ഉദ്ഘാടന ഭാഷണ മധ്യേ സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ സദസ്സിനെ ഉണർത്തി.

കലുഷിതമായ ഇന്ത്യയ്ക്ക് സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും വലിയ സന്ദേശങ്ങൾ കൈമാറുന്ന പ്രൗഢമായ സദസ്സാണ് മനുഷ്യജാലിക. സൗഹൃദത്തിൻ്റെ കരുതലിൽ മുന്നോട്ട് പോകണമെന്നാണ് പൂർവ്വസൂരികൾ നമ്മളോട് പറഞ്ഞതും പഠിപ്പിച്ചതും ചെയ്യണമെന്നാവശ്യപ്പെട്ടതും. പ്രവാചകൻ മുഹമ്മദ് നബി (സ്വ) യും ഖുർആനും ലോകത്തിന് നൽകിയിട്ടുള്ള സന്ദേശവും അത് തന്നെയാണ്. സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും കരുതലാണ് ഇസ്‌ലാമടക്കമുള്ള എല്ലാ മതങ്ങളും ലോകത്തിന് വിളംബരം ചെയ്തിട്ടുള്ളത്.
ഒരു പാട് പ്രതിസന്ധികളും പ്രയാസങ്ങളും അലട്ടുമ്പോഴും മഹത്തായ പ്രതീകം ഉയർത്തി പിടിക്കുന്ന മനോഹരമായ ഒരു ഭരണഘടന നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതാണ് നമ്മുടെ പ്രതീക്ഷ. ആ അന്തസത്തയുള്ള ഭരണഘടനയെ നിലനിർത്തികൊണ്ട് രാജ്യം മുന്നോട്ട് പോകുമ്പോൾ അഭിമാനകമമായ അസ്തിത്വം നമ്മുടെ രാജ്യത്തിന് ഉണ്ടാക്കാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും മുഖ്യപ്രഭാഷണത്തിൽ സയ്യിദ് ഫക്റുദ്ധീൻ ഹസനി തങ്ങൾ സദസ്സിനെ ഉത്ബോധിപ്പിച്ചു.

സംഗമത്തിൽ മുഖ്യാതിഥിയായി സി എസ് ഐ ബഹ്റൈൻ സൗത്ത് കേരള ഭദ്രാസനം വികാരി റവറൻ്റ് ഫാദർ അനൂപ് സാം പങ്കെടുത്തു. മനുഷ്യൻ മനുഷ്യനെ അറിയുക എന്നതാണ് ഈ കാലഘട്ടത്തിൻ്റെ ഏറ്റവും വലിയ ദൗത്യം. ആ മുദ്രാവാക്യം ഉയർത്തി പിടിച്ചാണ് SKSSF പ്രവർത്തിക്കുന്നതെന്നും മനുഷ്യജാലിക പോലുള്ള സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതെന്നും
ആ ദൗത്യത്തിലൂന്നി മുന്നോട്ടു പോകാൻ തുടർന്നും നമുക്ക് സാധിക്കട്ടെ എന്നും ഫാദർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ വൈസ് പ്രസിഡണ്ട് സജീർ പന്തക്കൽ പ്രതിജ്ഞ ചൊല്ലുകയും, ഫാസിൽ വാഫി, മുഹമ്മദ് ജസീർ, മുഹമ്മദ് നിഷാദ് എന്നിവർ ചേർന്ന് ദേശീയോദ്ഗ്രഥന ഗാനം ആലപിക്കുകയും ചെയ്തു.

ICRF മുൻ ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ഡ്യൻ, സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ഒ ഐ സി സി ഗ്ലോബൽ പ്രസിഡണ്ട് ബിനു കുന്നന്താനം, പ്രതിഭ ബഹ്റൈൻ പ്രസിഡണ്ട് ബിനു മണ്ണിൽ, എം സി എം എ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല, സാമൂഹ്യ പ്രവർത്തകരായ അനസ് കായംകുളം, സയ്യിദ് അലി,മുൻഷിർ, റഷീദ് മാഹി,അൻവർ നിലമ്പൂർ,
തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഫൈസൽ, സാമൂഹ്യ പ്രവർത്തകരായ എബ്രഹാം ജോൺ, കെ ടി സലീം, അബ്ദുൽ റഹ്‌മാൻ അസീൽ,
ലത്തീഫ് ആയംചേരി ( ഒഐസിസി ട്രഷറർ )
ജവാദ് വക്കം, നസിം തൊടിയൂർ ( ഒഐസിസി വൈസ് പ്രസിഡന്റ്‌ )ഫാസിൽ വട്ടോളി, സമസ്ത ബഹ്റൈൻ കേന്ദ്രഭാരവാഹികളായ മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഹാഫിള് ശറഫുദ്ധീൻ മൗലവി, ഹംസ അൻവരി മോളൂർ, കെ എം എസ് മൗലവി, നൗഷാദ് എസ് കെ, അബ്ദുൽ മജീദ് ചോലക്കോട്, ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, മറ്റു ഉസ്താദുമാർ സമസ്ത ബഹ്റൈൻ വിവിധ ഏരിയാ ഭാരവാഹികൾ, സമസ്തയുടെയും എസ് കെ എസ് എസ് എഫ് ഏരിയാ പ്രവർത്തകർ ഒഴുകിയെത്തിയ മതേതര വിശ്വാസികൾ മറ്റ് പ്രസ്ഥാന ബന്ധുക്കളും പങ്കെടുത്തു.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ ഏരിയാ കൺവീനർമാരും വിഖായ അംഗങ്ങളും ചേർന്ന് സംഗമത്തിന് നേതൃത്വം നൽകി.

എസ് കെ എസ് എസ് എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.

ShareSendTweet

Related Posts

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്
BAHRAIN

മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ബഹ്‌റൈനിൽ ഒരു ഏഷ്യൻ തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

March 2, 2026
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

February 25, 2026
ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു
BAHRAIN

ബഹ്‌റൈൻ പ്രതിഭ ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു

February 25, 2026
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി

February 25, 2026
ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
BAHRAIN

ആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്

February 25, 2026
എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
BAHRAIN

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

February 22, 2026
Next Post
മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസികളെ നിരാകരിച്ച കേന്ദ്ര ബജറ്റ് നിരാശാജനകം; ഗൾഫ് മലയാളി ഫെഡറേഷൻ

പ്രവാസികളെ നിരാകരിച്ച കേന്ദ്ര ബജറ്റ് നിരാശാജനകം; ഗൾഫ് മലയാളി ഫെഡറേഷൻ

മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.

മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.