മനാമ:പ്രവാസികളെ അപ്പാടെ മാറ്റിനിർത്തിയ ബജറ്റാണ് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക അത്താണിയായി നിലനിൽക്കുന്ന പ്രവാസികൾക്ക് അനുകൂലമായ നേട്ടങ്ങൾ ഒന്നും അവതരിപ്പിക്കാതെ വർഷങ്ങളായി ഗൾഫ് മേഘലയിൽ ശാശ്വതമല്ലാത്ത തൊഴിൽ തേടി പോയി കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്ന പ്രവാസികൾ ഇന്നെത്തെ സാഹചര്യത്തിൽ ഒട്ടനവധി വിഷയങ്ങളിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണന്നും കോറോണക്ക് ശേഷം സാമ്പത്തിക നിലവാരത്തിൽ ഏറെ തകർച്ചയിലാണന്ന് മനസ്സിലാക്കാതെ പോയത് ശരിയായില്ല എന്നും കേരളത്തെ അവഗണിച്ച് ചില സംസ്ഥാനങ്ങൾക്ക് വാരി കോരി നൽകിയത് ഇരട്ടത്താപ്പാണെന്നും ജി. എം എഫ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.









