മനാമ : മുഹറഖ് മലയാളി സമാജം ഹെല്പ് ഡസ്ക് നേതൃത്വത്തിൽ കിംസ് ഹോസ്പിറ്റൽ മുഹറഖുമായി സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, കിംസ് ഹോസ്പിറ്റൽ മുഹറഖിൽ നടന്ന ക്യാമ്പിൽ നാനൂറോളം പേര് പങ്കെടുത്തു, ബഹ്‌റൈൻ പ്രവാസ സംഘടന സാമൂഹിക രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു, പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു, മനോജ് വടകര,കിംസ് പ്രതിനിധികളായ പ്യാരിലാൽ, സൂര്യ,ബാബു കുഞ്ഞിരാമൻ, ജേക്കബ് തേക്കിൻതോട്, ലത്തീഫ് കെ, സയ്യിദ് ഹനീഫ്, അൻവർ കണ്ണൂർ, കാസിം പാടക്ക തറയിൽ, ജയേഷ് താന്നിക്കാൽ, രാജീവൻ, തോമസ് ഫിലിപ്പ്, അബ്ദുൽ സലാം, അൻവർ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു, മജീദ് തണൽ, നാസർ മഞ്ചേരി, ഷാജി മൂതല, കാസിം ഓക്കേ, ബദർ പൂവാർ എന്നിവർ പങ്കെടുത്തു,ആക്റ്റിംഗ് സെക്രട്ടറി സുനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ നന്ദിയും പറഞ്ഞു.ശിവശങ്കർ,പ്രമോദ് വടകര,തങ്കച്ചൻ ചാക്കോ, ഫിറോസ് വെളിയങ്കോട് എന്നിവർ നേതൃത്വം നൽകി.









