മനാമ: ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ദാനധ ര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച ഉന്നത മൂല്യങ്ങളും മാനവികതയുടെ ബ്രഹത്തായ സന്ദേശങ്ങളും നെഞ്ചോട് ചേര്‍ത്തുവെച്ച് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഇനിയുള്ള നാളുകള്‍ പാകപ്പെടണം. വ്രതവിശുദ്ധിയുടെ മാസത്തിൽ നേടിയെടുത്ത നവോന്മേഷവും യഥാർത്ഥ ചൈതന്യവും സഹന പരിശീലനവും ജീവിത യാത്രയിൽ ഉപകരിക്കുന്നതാകട്ടെ..
ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന ഏവര്‍ക്കും ഐ.സി.എഫ് ബഹ്‌റൈന്‍ നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, ജനറൽ സിക്രട്ടറി ശമീർ പന്നൂർ എന്നിവർ ഹൃദ്യമായ ആശംസകള്‍ നേർന്നു.