മനാമ: ബഹ്റൈനിലെ മലയാളികളുടെ പ്രശസ്ത കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബി.കെ.എസ്.എഫ് ഈ വർഷത്തെ ചെറിയ പെരുന്നാൾ കുടുംബവുമൊത്ത് ഒത്ത് ചേർന്ന് നിറവേകാൻ
ബി.കെ.എസ് എഫ് ഈദ് മജ്ലിസ് 2025 എന്ന നാമത്തിൽ രണ്ടാം പെരുന്നാൾ ദിനമായ തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് മനാമ കെ .സിറ്റി പാർട്ടി ഹാളിൽ നടത്തുന്ന വിവരം അറിയിക്കുന്നതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരികളായ സുബൈർ കണ്ണൂർ ,ബഷീർ അമ്പലായി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
ബി.കെ.എസ് എഫ്.കൂട്ടായ്മ അംഗങ്ങൾക്ക് പുറമെ സാമൂഹിക മണ്ഡലത്തിലെ പ്രശസ്തരും
മറ്റു വിവിധ കലാപരിപാടികളും വിഭവസമൃദമായ ഭക്ഷണവും ഒരുക്കിയതായും സംഘാടകർ അറിയിച്ചു.