മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് ഏപ്രിൽ 1 ചൊവ്വാഴ്ച വൈകീട്ട് 7 മണി മുതൽ നടക്കുമെന്ന് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. പ്രശസ്ത ഗായകർ പങ്കെടുക്കുന്ന ഗാനമേളയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ മുട്ടിപ്പാട്ട്, അറബിക് ഡാൻസ്, ഒപ്പന, കോൽക്കളി തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.
പ്രസ്തുത പരിപാടിയിലേക്ക് ബഹ്റൈൻ മലയാളികളെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബഹ്റൈൻ കേരളീയ സമാജം കലാ വിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം (33189894), ഈദ് നൈറ്റ് കൺവീനർ കെ.ടി. സലിം (33750999), ജോയിന്റ് കൺവീനർ അൽതാഫ് അഹ്മദ് (33336260) എന്നിവരെ ബന്ധപ്പെടാം.