മനാമ: മത ഭൗതിക സമന്വയ വിദ്യാഭ്യാസരംഗത്ത് മികച്ച മാതൃക തീർത്ത് സാമൂഹിക സേവന രംഗത്ത് മൂന്നരപ്പതി റ്റാണ്ട് പൂർത്തിയാക്കിയ മടവൂർ സി.എം. സെന്റർ 35-ാം വാർഷിക പ്രചരണവും സി.എം. വലിയുള്ളാഹി ആണ്ട് നേർച്ചയും നാളെ ബുധൻ രാത്രി എട്ടിന് മനാമ സുന്നി സെന്ററിൽ നടക്കും.
ഏപ്രിൽ 11, 12, 13 തിയ്യതികളിലായാണ് മടവൂർ സി.എം സെന്റർ കോറൽ ജൂബിലി സമ്മേളനം നടക്കുന്നത്.
സി.എം. സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ആത്മീയ സംഗമത്തിന് ഐ. സി.എഫ്. നാഷനൽ നേതാക്കളായ അബൂബക്കർ ലത്വീഫി, കെ.സി.സൈനുദ്ധീൻ സഖാഫി, എം.സി. അബ്ദുൾ കരീം., ഹക്കീം സഖാഫി കിനാലൂർ എന്നിവർ നേതൃത്വം നൽകും.