മനാമ: കത്തോലിക്കാ സഭയുടെ പരമാധികാരിയായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ മാർപാപ്പയുടെ ദിവ്യമായ ഓർമ്മകൾക്കായി, അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന്റെ ഭാഗമായി, കെ.സി.എ അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. സമാധാനത്തിന്റെയും ദയയുടെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന മാർപാപ്പയുടെ ജീവിതം മാനവ ലോകത്തിനു വലിയ പ്രചോദനമായിരുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏപ്രിൽ 24 രാത്രി എട്ടിന് കെസിഎ വികെഎൽ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹറിനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും സംഘടന പ്രതിനിധികളും മത നേതാക്കളും പങ്കെടുക്കും.









