മനാമ : ആഗോള കത്തോലിക്കസഭയുടെ മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ
പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ ( കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ) അനുശോചനം രേഖപ്പെടുത്തി.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിൻ്റെയും മാനവീകതയുടെയും മുഖമായിരുന്നു.
സ്നേഹത്തിന്റെ യും, നന്മയുടെയും ഭാഷയിൽ സംവദിച്ച, യുദ്ധങ്ങളോട് എതിർപ്പ് കാണിച്ച, നിരാലംബരോട് അനുകമ്പ കാണിച്ച, വിശ്വ സഹോദര്യത്തിന്റെ സ്നേഹദൂതൻ ആയിരുന്നു.
ഫ്രാൻസിസ് മാർപാപ്പ.
മഹാ ശ്രേഷ്ഠ ഇടയനായ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹ വിയോഗത്തിൽ ലോക ജനതയുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും, അനുശോചനം രേഖപ്പെടുത്തുന്നതായും പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ശിവകുമാർ കൊല്ലറോത്ത്, ജനറൽ സെക്രട്ടറി പ്രജി ചേവായൂർ, ട്രഷറർ മുസ്തഫ കുന്നുമ്മൽ എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു.