തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്കു സമീപം കണ്ട കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചു, ആദിവാസി ജീവനക്കാരനെ 6 ദിവസമായി റിസോർട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂര മർദ്ദനം, മൂത്രമൊഴിക്കാൻ പോലും സമ്മതിച്ചില്ല, പട്ടിണിക്കിട്ടു, രക്ഷിച്ചത് പൂട്ട് തകർത്ത് അകത്തുകടന്ന്
പാലക്കാട്: മുതലമടയിലെ റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ കഴിഞ്ഞ 6 ദിവസമായി മുറിയിൽ പൂട്ടിയിട്ട് മർദിച്ചു. ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54)...









