ചെന്നൈ: നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡലുകള്‍ മാത്രം. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജോണ്‍സ് ആണ് മെഡല്‍ നേടിയത്. വനിതകളുടെ 400 മീറ്ററില്‍ കേരളത്തിനായി അനഖ ബി.എ വെള്ളി നേടി.
വനിതാ പോള്‍ വോള്‍ട്ടില്‍ തമിഴ്‌നാടിന് സ്വര്‍ണം. ബറാണിക ഇളങ്കോവന്‍ 4.10 മീറ്റര്‍ ചാടി കടന്നു. വെള്ളി നേടിയത് കേരളത്തിന്റെ മരിയ ജോണ്‍സണ്‍. 4.05 മീറ്റര്‍. വെങ്കലം നേടിയത് തമിഴ്‌നാടിന്റെ സത്യ തമിളരശന്‍ 4.00 മീറ്റര്‍.
വനിതാ ഷോട്ട്പുട്ടില്‍ രാജസ്ഥാന് വേണ്ടി കച്‌നര്‍ ചൗധരി സ്വര്‍ണം നേടി. 15.75 മീറ്റര്‍ ദൂരത്തില്‍ ഷോട്ട് എത്തിച്ചു. വെള്ളി നേടിയത് ഉത്തര്‍ പ്രദേശിന്റെ വിധി. 15.30 മീറ്റര്‍ ആണ് പ്രകടനം. ഹര്യാനക്കാരി ശിക്ഷ 15.18 മീറ്റര്‍ ദൂരം കുറിച്ച് വെങ്കലം നേടി.
വനിതകളുടെ 400 മീറ്ററില്‍ കേരളം വെള്ളി നേടി. അനഖ ബി.എ ആണ് 53.84 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മെഡല്‍ സ്വന്തമാക്കിയത്. സ്വര്‍ണ നേട്ടം ആഘോഷിച്ചത്. ഗുജറാത്തിന്റെ ദേവ്യാനിബ സാല. 53.37 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വെങ്കലനേട്ടം ഉത്തര്‍പ്രദേശ് താരം പ്രാചി സ്വന്തമാക്കി. 53.96 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
പുരുഷന്‍മാരുടെ 400 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും തമിഴ്‌നാട് താരങ്ങള്‍ നേടി. 45.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വിശാല്‍ ടി.കെ. സ്വര്‍ണം നേടി. രാജേഷ് രമേഷ് 46.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കലം നേടിയത് ഹര്യാനയുടെ വിക്രാന്ത് പഞ്ചാല്‍. 46.17 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്തു.
പുരുഷ ഡിസ്‌കസ് ത്രോയില്‍ ചണ്ഡീഗഢ് താരം കിര്‍പാല്‍ സിങ് സ്വര്‍ണം നേടി. 55.00 മീറ്റര്‍ ദൂരം കുറിച്ചാണ് സ്വര്‍ണ നേട്ടം. 53.62 മീറ്റര്‍ പ്രകടനത്തോടെ ഹര്യാനയുടെ നിര്‍ഭയ് സിങ് വെള്ളി നേടി. മറ്റൊരു ഹര്യാന താരം ഉജ്ജാവല്‍ ചൗധരി 53.23 മീറ്റര്‍ പ്രകടനത്തോടെ വെങ്കലം നേടി.
പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ഉത്തര്‍ പ്രദേശ് താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. 3:41.22 മിനിറ്റില്‍ ഫിനിഷ് ചെയ്ത് യൂനസ് ഷാ സ്വര്‍ണം നേടിയപ്പോള്‍ 3:41.55 മിനിറ്റില്‍ ഫിനിഷ് ചെയ്ത അജയ് സരോജ് വെള്ളി നേട്ടം കൊയ്തു. 3:42.86 മിനിറ്റില്‍ ഫിനിഷ് ചെയ്ത് മധ്യപ്രദേശിന്റെ അര്‍ജുന്‍ വാസ്‌കലെ വെങ്കലം നേടി.
വനിതകളുടെ 1500 മീറ്ററില്‍ ഹര്യാനക്കാരി പൂജ സ്വര്‍ണം നേടി. 4:10.68 മിനിറ്റാണ് പ്രകടനം. ഉത്തരാഖണ്ഡില്‍ നിന്നുള്ള ലില്ലിദാസ് 4:12.47 മിനിറ്റില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടി. 4:21.37 ഫിനിഷ് ചെയ്ത പഞ്ചാബിന്റെ അമന്‍ദീപ് കൗര്‍ വെങ്കലം നേടി.
ഡെക്കാത്ത്‌ലോണില്‍ തമിഴ്‌നാടിന്റെ സ്റ്റാലിന്‍ ജോസ് സ്വര്‍ണം നേടി. മഹാരാഷ്‌ട്രയുടെ കുശാല്‍ മോഹിറ്റെ വെള്ളിയും ഹര്യാനയുടെ കമാല്‍ ധാങ്ഖ് വെങ്കലവും നേടി.